CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 51 Minutes 45 Seconds Ago
Breaking Now

കൊറോണ വൈറസ് ; ഇറാനില്‍ രണ്ടു പേര്‍ മരിച്ചു

രണ്ടായിരത്തിലധികം പേരാണ് ചൈനയില്‍ മാത്രം ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത്.

കൊറോണ വൈറസ് ബാധ മൂലം രണ്ടുപേര്‍ ഇറാനില്‍ മരിച്ചു. ഇറാനില്‍ ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊറോണ ബാധയേറ്റത് മൂലമുള്ള പശ്ചിമേഷ്യയിലെ ആദ്യ മരണമാണിത്. അതേസമയം, ചൈനയില്‍ വൈറസ് വ്യാപകമായിരിക്കൊണ്ടിരിക്കുകയാണ്. രണ്ടായിരത്തിലധികം പേരാണ് ചൈനയില്‍ മാത്രം ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത്.

ലോകത്താകമാനം എഴുപത്തിഅയ്യായിരത്തിലധികം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് പേരാണ് ചൈനയ്ക്ക് പുറത്ത് രോഗം ബാധിച്ച് മരിച്ചത്. പശ്ചിമേഷ്യയില്‍ യുഎഇയിലാണ് ആദ്യം വൈറസ് സാന്നിധ്യം കണ്ടെത്തിയത്. അതേസമയം, കൊറോണ വൈറസ് പടരുന്നത് മൂലം ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലുള്ള ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പല്‍ പിടിച്ചിട്ടത്. കപ്പലില്‍ സഞ്ചരിച്ച് ഹോങ്കോങ്ങില്‍ ഇറങ്ങിയ ആളില്‍ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി. 3,700 പേര്‍ കപ്പലിലുണ്ട്. ഇതില്‍ 1,100 പേര്‍ കപ്പലിലെ ജീവനക്കാരാണ്. യാത്രക്കാരും ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്.

 




കൂടുതല്‍വാര്‍ത്തകള്‍.