CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 17 Seconds Ago
Breaking Now

രാഹുല്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകും ; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം

ഏപ്രിലില്‍ നടക്കുന്ന പ്ലീനറി സെഷനില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് അതേ മാസത്തില്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ അദ്ധ്യക്ഷ സ്ഥാനം പ്രഖ്യാപിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.

കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെടവേ, ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ മടക്കിയെത്തിക്കുന്ന കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ് നേതൃത്വം. ഏപ്രിലില്‍ നടക്കുന്ന പ്ലീനറി സെഷനില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് അതേ മാസത്തില്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ അദ്ധ്യക്ഷ സ്ഥാനം പ്രഖ്യാപിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.

ഡല്‍ഹിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത്, ശശി തരൂര്‍ എം.പി എന്നിവരാണ് പുതിയ നേതാക്കള്‍ ആരെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടത്. ഈ ചര്‍ച്ചകള്‍ സജീവമാകുന്നതാണ് രാഹുലിന്റെ തിരിച്ചു വരവ് എളുപ്പത്തിലാക്കാനുള്ള ശ്രമം ആരംഭിക്കാനുള്ള കാരണം.

നേതൃമാറ്റം ആവശ്യപ്പെട്ട സന്ദീപ് ദീക്ഷിതിനെതിരെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല കടുത്ത വിമര്‍ശനമാണ് നടത്തിയത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ ഇടപെടുന്നതിനേക്കാള്‍ വാട്‌സ്ആപിലും ട്വിറ്ററിലും ചെലവിടാനാണ് സന്ദീപ് ദീക്ഷിത് തയ്യാറായത് എന്നായിരുന്നു സുര്‍ജേവാലയുടെ വിമര്‍ശനം.

അതേ തരത്തില്‍ അദ്ദേഹത്തിന്റെ ലോക്‌സഭ മണ്ഡലത്തില്‍, ഷീല ദീക്ഷിതിന്റെ ഭരണകാലത്ത് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അവിടെ കോണ്‍ഗ്രസ് ജയിക്കുമായിരുന്നുവെന്നും സന്ദീപിനെതിരെ സുര്‍ജേവാല പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.