CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 54 Minutes 30 Seconds Ago
Breaking Now

32 വര്‍ഷത്തിന് ശേഷം 'ഒറിജിനല്‍' നിറത്തിലേക്ക് മടങ്ങി ബ്രിട്ടീഷ് പാസ്‌പോര്‍ട്ട്; ബ്രക്‌സിറ്റിന് ശേഷമുള്ള പുതിയ 'നീല' പാസ്‌പോര്‍ട്ട് പുറത്തുവിട്ട് ബോറിസ് ജോണ്‍സണ്‍; അടുത്ത മാസം ഇറക്കുന്ന പാസ്‌പോര്‍ട്ട് മെയ്ഡ് ഇന്‍ പോളണ്ട്!

മാര്‍ച്ച് അവസാനം മുതല്‍ പുതിയ നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ ലഭിച്ച് തുടങ്ങും

32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ്. പഴയ രൂപത്തില്‍, നിറത്തില്‍... പറഞ്ഞുവരുന്നത് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ കാര്യമാണ്. ബ്രക്‌സിറ്റ് നടപ്പാക്കിയതിന്റെ ഭാഗമായി ബ്രിട്ടന്‍ സ്വന്തം പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നതിലേക്ക് നീങ്ങുമ്പോഴാണ് നീല നിറത്തിലുള്ള 'ഒറിജിനല്‍' പാസ്‌പോര്‍ട്ട് ബോറിസ് ജോണ്‍സണ്‍ പുറത്തിറക്കിയത്. 

ന്യൂകാസില്‍ എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്ത വിമാനത്തില്‍ വെച്ചാണ് പുതിയ യാത്രാ രേഖ പ്രധാനമന്ത്രി പുറത്തുവിട്ടത്. മാര്‍ച്ച് അവസാനം മുതല്‍ പുതിയ നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ ലഭിച്ച് തുടങ്ങും. ബര്‍ഗണ്ടി നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ ഇതിനകം തീര്‍ക്കാമെന്നാണ് കരുതുന്നത്. 1920 മുതല്‍ കടുത്ത നീല നിറമാണ് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ നേടിയിരുന്നത്. എന്നാല്‍ 1988ല്‍ ഇയു പാസ്‌പോര്‍ട്ടുകള്‍ക്ക് അനുസൃതമായി ബ്രിട്ടനും ബര്‍ഗണ്ടി നിറത്തിലേക്ക് മാറി. 

യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തതിന് പിന്നാലെയാണ് അന്നത്തെ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ബ്രാണ്ടന്‍ ലൂയിസ് പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റം പ്രഖ്യാപിച്ചത്. കാര്യങ്ങള്‍ മാറുകയാണെന്ന് ജനങ്ങളും കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ലൂയിസിന്റെ തീരുമാനം ബ്രക്‌സിറ്റ് അനുകൂലികള്‍ സഹര്‍ഷം സ്വാഗതം ചെയ്തു. ഇതോടെ ലീവ് പ്രചരണങ്ങളുടെ ചിഹ്നമായി ഇത് മാറി. 

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടിറങ്ങുന്നതായി പ്രഖ്യാപിച്ച ദിവസം ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടിയില്‍ ബോറിസ് തന്റെ പുതിയ നീല പാസ്‌പോര്‍ട്ട് അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ പ്രിന്റ് ചെയ്യാനുള്ള കരാര്‍ ഫ്രഞ്ച്-ഡച്ച് കമ്പനിയായ ജെമാള്‍ട്ടോക്ക് കൈമാറിയത് വിവാദമായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.