CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 34 Seconds Ago
Breaking Now

'സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ സ്‌ഫോടനത്തില്‍ തകര്‍ക്കണം, പരമാവധി ആളുകളെ കൊല്ലണം'; മുസ്ലീമായി മതംമാറിയ ബ്രിട്ടനിലെ ആദ്യത്തെ വനിതാ ചാവേര്‍ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയില്‍ പദ്ധതി ഇട്ടത് ഇങ്ങനെ!

ആളുകളെ കൊല്ലുന്നതിന് പുറമെ ഒടുവില്‍ സ്വയം മരിക്കാനും ഷെയ്ഖ് തയ്യാറായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍

ചാവേര്‍ അക്രമണത്തില്‍ സെന്റ് പോള്‍സ് കത്തീഡ്രലും, ഒരു ഹോട്ടലും തകര്‍ക്കാന്‍ പദ്ധതിയിട്ടതായി മുസ്ലീമായി മതംമാറിയ, ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന ബ്രിട്ടനിലെ ആദ്യത്തെ വനിതാ ചാവേറിന്റെ കുറ്റസമ്മതം. വെസ്റ്റ് ലണ്ടന്‍ ഹെയ്‌സിലെ 36-കാരി സഫിയാ അമിറാ ഷെയ്ഖാണ് ഒരു ഹോട്ടലില്‍ താമസിച്ച് തന്റെ ലക്ഷ്യകേന്ദ്രങ്ങള്‍ നിരീക്ഷിച്ച് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങിയത്. 

ഇസ്ലാമിക് സ്റ്റേറ്റ് ചാവേറുകളില്‍ ഒറ്റയ്ക്കിറങ്ങിയ ആദ്യ ബ്രിട്ടീഷ് വനിതാ ചാവേര്‍ എന്നാണ് ഷെയ്ഖിനെ കുറിച്ച് കരുതുന്നത്. ക്രൂരമായ ഭീകരസംഘടനയോട് ആഭിമുഖ്യം പ്രഖ്യാപിച്ച ഇവര്‍ മുസ്ലീം ഇതര കുടുംബത്തിലാണ് ജനിച്ചത്. മിഷേല്‍ റാംസ്‌ഡെണ്‍ എന്നുപേരായ ഈ ബ്രിട്ടീഷുകാരി 2007ല്‍ ഇസ്ലാമിലേക്ക് മതംമാറി. തീവ്രവാദികളെ ഓണ്‍ലൈനില്‍ പിന്തുടര്‍ന്ന ഇവര്‍ 2015ഓടെ തീവ്രവാദ മനസ്സിലേക്ക് മാറിയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

ഓണ്‍ലൈനില്‍ ഒരു ബോംബ് നിര്‍മ്മാതാവുമായി ബന്ധപ്പെട്ട് രണ്ട് നവീനമായ ബോംബുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം അക്രമത്തിന് പദ്ധതിയിടുമ്പോഴാണ് ഇത്. ഇതിന് ശേഷം ഈ നിര്‍മ്മാതാവിനെ നേരില്‍ കാണുകയും ചെയ്തു. ബോംബ് വെയ്ക്കാനുള്ള രണ്ട് ബാഗുകളും കൈമാറി. എന്നാല്‍ അണ്ടര്‍കവര്‍ ഓഫീസറോടാണ് താന്‍ ഇത് വിളമ്പുന്നതെന്ന് അറിയാതെയാണ് ഷെയ്ഖ് ഇത് ചെയ്തത്. 

'എനിക്ക് ഒരുപാട് പേരെ കൊല്ലണമെന്നുണ്ടായി. ഒരു ചര്‍ച്ചാണ് പ്രധാന ലക്ഷ്യം, ക്രിസ്മസ്, ഈസ്റ്റര്‍ ദിനമായാല്‍ നല്ലത്. കൂടുതല്‍ ചാകും. ഞാന്‍ ഭീഷണികള്‍ പുറത്തുവിടാറുണ്ടായിരുന്നു, ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിച്ചു', ഷെയ്ഖ് ഓഫീസറോട് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്റ് പോള്‍സ് കത്തീഡ്രലിന്റെ ചിത്രം അയച്ചുനല്‍കിയ ഷെയ്ഖ് ഇവിടെയാണ് ബോംബ് പൊട്ടിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. ഈ സ്ഥലം പൊളിച്ചടുക്കണം, അവിടുത്തെ കാഫിറുകളെയും ഇല്ലാതാക്കണം, ഷെയ്ഖ് ഓഫീസറോട് പറഞ്ഞു. 

ആളുകളെ കൊല്ലുന്നതിന് പുറമെ ഒടുവില്‍ സ്വയം മരിക്കാനും ഷെയ്ഖ് തയ്യാറായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. ലണ്ടനിലെ സുപ്രധാനമായ സെന്റ് പോള്‍സ് കത്തീഡ്രല്‍ ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ വര്‍ഷം തോറും സന്ദര്‍ശിക്കുന്ന ഇടമാണ്.  




കൂടുതല്‍വാര്‍ത്തകള്‍.