CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 12 Seconds Ago
Breaking Now

'മോദിജി വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങളില്‍ 69 ലക്ഷം ഒഴിവുകള്‍ പ്രഖ്യാപിച്ചു. എത്രയും വേഗം അപേക്ഷിക്കൂ'; പരിഹസിച്ച് കോണ്‍ഗ്രസ്

ശമ്പളമായി അച്ഛാ ദിന്‍ കിട്ടുമെന്നും കോണ്‍ഗ്രസ് പരിഹസിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടിക്കാനുള്ള വടിയാക്കി കോണ്‍ഗ്രസ്. തന്നെ സ്വീകരിക്കാന്‍ എത്തുന്നവരുടെ കണക്ക് സംബന്ധിച്ച് ട്രംപ് തുടര്‍ച്ചയായി പറയുന്ന 'മില്ല്യണ്‍' ജനങ്ങളുടെ പ്രതീക്ഷയാണ് പ്രധാനമായും കോണ്‍ഗ്രസ് ആയുധമാക്കുന്നത്. ഇത് പ്രയോജനപ്പെടുത്തി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയക്കാരാണ് പരിഹാസം പുറത്തിറക്കിയത്. 

തൊഴില്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നടപ്പാക്കിയില്ലെന്ന പരാതി പങ്കുവെച്ചാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ ലക്ഷ്യംവെയ്ക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് നാല് ദശകത്തില്‍ ഏറ്റവും ഉയരത്തിലാണ്. ഇത് സുപ്രധാന ആശങ്കയായി സര്‍വ്വെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്. അഴിമതിയും, കാര്‍ഷിക പ്രശ്‌നങ്ങളുമല്ല തൊഴിലില്ലായ്മയാണ് വിഷയമെന്ന് സര്‍ക്കാര്‍ സര്‍വ്വെകള്‍ തന്നെ പറയുന്നു. 

ഈ അവസ്ഥയെ ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ പരിഹാസം. 'മോദിജി വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങളില്‍ 69 ലക്ഷം ഒഴിവുകള്‍ പ്രഖ്യാപിച്ചു. എത്രയും വേഗം അപേക്ഷിക്കൂ' എന്നാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്. യുഎസ് പ്രസിഡന്റ് ട്രംപിനെ 'കൈവീശി' കാണിക്കുന്നതാണ് തൊഴില്‍ എന്നും പരസ്യത്തില്‍ പറയുന്നു. 

ശമ്പളമായി അച്ഛാ ദിന്‍ കിട്ടുമെന്നും കോണ്‍ഗ്രസ് പരിഹസിക്കുന്നു. മൊട്ടേറാ സ്റ്റേഡിയത്തിലെ ഇന്ത്യ റോഡ് ഷോയാണ് വേദിയെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യാനെത്തുമ്പോള്‍ അത് വലിയ പരിപാടിയായി മാറ്റാനുള്ള ഒരുക്കത്തിലാണ് ഗുജറാത്ത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.