CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 18 Minutes 41 Seconds Ago
Breaking Now

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വനം മന്ത്രി

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വനം മന്ത്രി കെ രാജു. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ എന്‍ഒസി നല്‍കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഒസി സംഭന്ധിച്ച വിഷയം തനിക്ക് അറിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. കേസ് പിന്‍വലിക്കുക എന്നത് ആഭ്യന്തര വകുപ്പിന്റ അഭിപ്രായമാണ്. വിഷയത്തില്‍ നിയമ വകുപ്പിന്റെ അഭിപ്രായം അറിയേണ്ടതുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക. എന്‍ഒസി വിഷയത്തില്‍ ആഭ്യന്തര വകുപ്പിലെ ബന്ധപ്പെട്ടവരില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.