CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 21 Seconds Ago
Breaking Now

ഡല്‍ഹി സംഘര്‍ഷങ്ങളുടെ പേരില്‍ സോണിയ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു ; വിമര്‍ശിച്ച് കേന്ദ്രമന്ത്രിമാര്‍

ഡല്‍ഹി സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് സോണിയാ ഗാന്ധി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരവും, അപലപനീയവുമാണെന്ന് പ്രകാശ് ജാവദേകര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ സംഘര്‍ഷങ്ങള്‍ക്ക് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ഇതിന് പിന്നില്‍ ബിജെപിയാണെന്നും ആരോപിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് മറുപടിയുമായി ബിജെപി. ഡല്‍ഹി സംഘര്‍ഷങ്ങളുടെ പേരില്‍ സോണിയ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നാണ് കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേകറും, രവി ശങ്കര്‍ പ്രസാദും ആരോപിച്ചത്. 

ഡല്‍ഹി സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് സോണിയാ ഗാന്ധി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരവും, അപലപനീയവുമാണെന്ന് പ്രകാശ് ജാവദേകര്‍ പറഞ്ഞു. ഇത്തരം അവസ്ഥകളില്‍ സമാധാനം പാലിക്കാനാണ് എല്ലാ പാര്‍ട്ടികളും ശ്രമിക്കേണ്ടത്. ഇതിന് പകരം സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് വൃത്തികെട്ട രാഷ്ട്രീയമാണ്. ഈ സംഘര്‍ഷത്തെ രാഷ്ട്രീവത്കരിക്കുന്നത് തെറ്റാണ്, ജാവദേകര്‍ പറഞ്ഞു. 

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനും, ഡല്‍ഹി സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയാണ് സോണിയാ ഗാന്ധി നേരത്തെ രംഗത്ത് വന്നത്. വ്യാപകമായ സംഘര്‍ഷത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരിട്ട് ഉത്തരവാദിത്വമുണ്ടെന്നും, രാജിവെയ്ക്കണമെന്നുമാണ് സോണി ആവശ്യപ്പെട്ടത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ ഈ ഗൂഢാലോചനയുടെ ഭാഗമാണ്, സോണിയാ ഗാന്ധി ആരോപിച്ചു. 

സോണിയയുടെ പ്രസ്താവന അനാവശ്യമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞു. ഇരുപത് പേരാണ് ഡല്‍ഹി നോര്‍ത്ത് ഈസ്റ്റിലുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷം തടയുന്നതില്‍ ഡല്‍ഹി പോലീസ് കടുത്ത നിസംഗത പുലര്‍ത്തുന്നതായാണ് ആരോപണം. 

 




കൂടുതല്‍വാര്‍ത്തകള്‍.