CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 20 Seconds Ago
Breaking Now

ഡല്‍ഹി കലാപം ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രജനികാന്ത്

ഡല്‍ഹി കലാപത്തില്‍ 27 പേര്‍ മരണപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് നടന്‍ രജനികാന്ത് രംഗത്ത്. കലാപത്തിന് ഇടയാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ഇന്റലിജന്‍സ് പരാജയമാണെന്നും ശക്തമായി അതിനെ അപലപിക്കുന്നെന്നും രജനി കാന്ത് പറഞ്ഞു.

കലാപം ഉരുക്ക് മുഷ്ടികൊണ്ട് നേരിടേണ്ടതായിരുന്നു.പ്രതിഷേധങ്ങള്‍ അക്രമാസക്തമാകാന്‍ പാടില്ലായിരുന്നു. പൗരത്വ നിയമ ഭേദഗതി മുസ്ലിം വിഭാഗക്കാരെ ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്കൊപ്പം നിലയുറപ്പിക്കും. ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതിനെയും രജനീകാന്ത് വിമര്‍ശിച്ചു.

ഡല്‍ഹിയില്‍ കലാപത്തില്‍ ഇതുവരെ 200ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപം നടക്കുന്ന സാഹചര്യത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദല്‍ഹി ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.