CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 34 Minutes 16 Seconds Ago
Breaking Now

'ഞാന്‍ വെറും ഹാരി'; രാജപദവികള്‍ ഉപേക്ഷിച്ച ഹാരിയുടെ പ്രഖ്യാപനം; എഡിന്‍ബര്‍ഗില്‍ എത്തിയത് ട്രെയിനില്‍; സാധാരണക്കാരനിലേക്കുള്ള ഈ കൂടുമാറ്റത്തില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ കനിയുമോ?

ആബെയില്‍ കോമണ്‍വെല്‍ത്ത് സര്‍വ്വീസില്‍ പങ്കെടുക്കാന്‍ വില്ല്യമിനും, കെയ്റ്റിനും ഒപ്പം ഹാരിയും, മെഗാനും ഒത്തുചേരുമെന്നാണ് കരുതുന്നത്

ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഹാരിയ്ക്കും, മെഗാനും സമാധാനം നല്‍കാന്‍ ആഗ്രഹിക്കാത്ത തരത്തിലാണ് പെരുമാറുന്നത്. വില്ല്യം, കെയ്റ്റ് ദമ്പതികള്‍ ഒന്ന് തുമ്മിയാല്‍ പോലും വലിയ സംഭവമായി അവതരിപ്പിക്കുമ്പോള്‍ സാധാരണക്കാരനായി സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ തീരുമാനിച്ച ഹാരിയെയും, മെഗാനെയും വെറുപ്പോടെയാണ് ഈ മാധ്യമങ്ങള്‍ നോക്കിക്കാണുന്നതെന്ന് ദിവസേന കുത്തിനിറയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചാല്‍ ഏതൊരാള്‍ക്കും വ്യക്തമാകും. രാജകീയ പദവികള്‍ ഉപേക്ഷിച്ച ഹാരി രാജകീയ ദൗത്യത്തിലെ അവസാന പരിപാടികളില്‍ പങ്കെടുക്കുന്ന തിരക്കിലാണ്. 

എഡിന്‍ബര്‍ഗില്‍ ഇക്കോ-ഫ്രണ്ട്‌ലി ട്രാവല്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സസെക്‌സ് ഡ്യൂക്ക്. തന്നെ ഹാരിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നാണ് പ്രതിനിധികളോട് അദ്ദേഹം ആവശ്യപ്പെട്ടത്. സീനിയര്‍ റോയല്‍ പദവിയില്‍ നിന്നിറങ്ങാന്‍ അഞ്ച് ആഴ്ചയില്‍ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോഴാണ് സ്‌കോട്ടിഷ് തലസ്ഥാനത്ത് ട്രാവലിസ്റ്റ് പാര്‍ട്ണര്‍ഷിപ്പ് വര്‍ക്കിംഗ് സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയത്. ചടങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തന്നെ ഹാരിയെന്ന് മാത്രം അഭിസംബോധന ചെയ്താല്‍ മതിയെന്ന് രാജകുമാരന്‍ അറിയിച്ചതായി മുന്‍ ലേബര്‍ ഉപദേശക കൂടിയായ അവതാരക അയേഷാ ഹസാരിക പറഞ്ഞു. 

കാനഡയില്‍ നിന്നും ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയ ഹാരി ലണ്ടന്‍ കിംഗ്‌സ് ക്രോസ് സ്‌റ്റേഷനില്‍ നിന്നും എല്‍എന്‍ഇആര്‍ ട്രെയിനില്‍ കയറിയാണ് ഹാരി വേദിയിലെത്തിയത്. സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ബോഡിഗാര്‍ഡുമാര്‍ അകമ്പടി സേവിച്ചു. കഴിഞ്ഞ ആറ് മാസക്കാലമായി കാലാവസ്ഥ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ വിമാനയാത്ര ചെയ്യുന്നതിന്റെ പേരിലും ഹാരിക്ക് പഴി കേള്‍ക്കേണ്ട സാഹചര്യം ഉണ്ടായി. അടുത്ത ആഴ്ച മെഗാനും, കുഞ്ഞ് ആര്‍ച്ചിയും കാനഡയില്‍ നിന്നും ബ്രിട്ടനില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് ബാക്കിയുള്ള അഞ്ച് ഔദ്യോഗിക പരിപാടികളില്‍ ഇവര്‍ പങ്കെടുക്കും, 

മാര്‍ച്ച് 9ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ കോമണ്‍വെല്‍ത്ത് സര്‍വ്വീസില്‍ പങ്കെടുക്കാന്‍ വില്ല്യമിനും, കെയ്റ്റിനും ഒപ്പം ഹാരിയും, മെഗാനും ഒത്തുചേരുമെന്നാണ് കരുതുന്നത്. സഹോദരനും, സഹോദര ഭാര്യക്കും ഒപ്പമുള്ള അവസാന ഔദ്യോഗിക ചടങ്ങായി ഇത് മാറിയേക്കും. സാധാരണക്കാരായി ജീവിക്കാന്‍ തീരുമാനിച്ച ഹാരിയെയും മെഗാനെയും ഇനിയെങ്കിലും മാധ്യമങ്ങള്‍ വെറുതെവിടുമെന്ന് കരുതാം.   




കൂടുതല്‍വാര്‍ത്തകള്‍.