CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 35 Minutes 3 Seconds Ago
Breaking Now

കൊറോണ ; വുഹാനില്‍ നിന്ന് 112 പേരെ വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു

കൊറോണ ബാധയില്ലെന്ന് ഉറപ്പുവരുത്താന്‍ 112 യാത്രക്കാരേയും നിരീക്ഷണത്തിനായി 14 ദിവസം ഡല്‍ഹി ചാവ്‌ല ഐടിബിപി ക്യാമ്പില്‍ താമസിപ്പിക്കും.

ചൈനയിലെ വൂഹാനില്‍ കുടുങ്ങിയ 112 പേരെ വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. ഇതില്‍ 76 പേര്‍ ഇന്ത്യക്കാരാണ്. ബാക്കിയുള്ള 36 പേര്‍ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളാണ്.

കൊറോണ വ്യാപകമാകവേ മെഡിക്കല്‍ സഹായത്തിനായി ചൈനയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് 112 പേരെ വ്യാഴാഴ്ച രാവിലെ തിരിച്ചെത്തിച്ചത്. ബംഗ്ലാദേശ്, മ്യാന്‍മാര്‍, മാലെദ്വീപ്, ദക്ഷിണാഫ്രിക്ക, അമേരിക്ക, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഡല്‍ഹിയിലെക്കെത്തിച്ചത്.

കൊറോണ ബാധയില്ലെന്ന് ഉറപ്പുവരുത്താന്‍ 112 യാത്രക്കാരേയും നിരീക്ഷണത്തിനായി 14 ദിവസം ഡല്‍ഹി ചാവ്‌ല ഐടിബിപി ക്യാമ്പില്‍ താമസിപ്പിക്കും.

ഡയ്മണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരേയും വ്യാഴാഴ്ച പുലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തില്‍ കേന്ദ്രം ഡല്‍ഹിയിലെത്തിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.