CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 56 Seconds Ago
Breaking Now

ഞാനിപ്പോള്‍ എന്ത് പറഞ്ഞാലും തള്ളലാണെന്നേ പറയൂ. ഞാന്‍ എല്ലാത്തിനെയും പോസറ്റീവായിട്ടേ എടുത്തിട്ടുള്ളൂ ; പ്രിയ വാര്യര്‍

അഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലോകമെമ്പാടും വൈറലായ താരമാണ് പ്രിയ വാര്യര്‍. പ്രിയ വാര്യരെ ട്രോളാന്‍ വേണ്ടി മാത്രമേ ഇപ്പോള്‍ ആളുകള്‍ എത്താറുള്ളൂ. ഹൈപ്പ് നല്‍കിയ മലയാളികള്‍ തന്നെ പ്രിയയെ തളര്‍ത്തുകയാണ്.

ഹൈപ്പില്‍ കൊണ്ടെത്തിച്ച മലയാളികള്‍ തന്നെ പ്രിയയെ ട്രോളി താഴേക്കിട്ടതെന്താണെന്ന ചോദ്യത്തിനു അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിയ നല്‍കിയ മറുപടി ഇങ്ങനെ: 'എനിക്കു തന്നെ അറിയില്ല, എനിക്കെന്തിനാണ് ഇത്ര ഹൈപ്പ് നല്‍കിയതെന്ന്. ഞാന്‍ തന്നെ ആലോചിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോയെന്ന് ചിരിയോടെ പ്രിയ പറയുന്നു. ഞാനിപ്പോള്‍ എന്ത് പറഞ്ഞാലും തള്ളലാണെന്നേ പറയൂ. ഞാന്‍ എല്ലാത്തിനെയും പോസറ്റീവായിട്ടേ എടുത്തിട്ടുള്ളൂ'.

'വെറുപ്പിക്കുന്നത് എന്റെ സംസാരം തന്നെയാണ്. ഞാനിങ്ങനെ നിര്‍ത്താതെ സംസാരിക്കുന്ന ആളാണ്. ഒരുനല്ല തിരക്കഥ വന്നാല്‍ മാത്രമേ മലയാളം സിനിമ ചെയ്യുകയുള്ളൂ.'  പ്രിയ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.