CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 29 Minutes 25 Seconds Ago
Breaking Now

ലോകം വീണ്ടുമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കോ? ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 152 ബില്ല്യണ്‍ പൗണ്ട് പൊലിഞ്ഞു; ലണ്ടന്‍, യൂറോപ്യന്‍ വിപണികളും ഇടിഞ്ഞു; കൊറോണാ പേടിയില്‍ കാര്യങ്ങള്‍ കൈവിടുമോ?

പകര്‍ച്ചവ്യാധിയുടെ പിടിയില്‍ പ്രധാന തിരിച്ചടി നേരിടുന്ന എയര്‍ലൈന്‍ കമ്പനികളാണ്

ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും 152 ബില്ല്യണ്‍ പൗണ്ട് പിന്‍വലിക്കപ്പെട്ടതോടെ ലോകത്തിലെ വിപണികള്‍ വീണ്ടുമൊരു ആഗോള സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. യൂറോപ്യന്‍, യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റുകളാണ് വ്യാഴാഴ്ച തകര്‍ന്നത്. ചൈനയ്ക്ക് പുറത്തേക്ക് കൊറോണാവൈറസ് ഇന്‍ഫെക്ഷനുകള്‍ പടരുന്ന സാഹചര്യത്തിലാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായി ആശങ്ക ഉയരുന്നത്. 

ഷാന്‍കായി, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികള്‍ ഉയര്‍ന്ന രീതിയില്‍ തന്നെ ക്ലോസ് ചെയ്തപ്പോള്‍ യൂറോപ്പ്, ന്യൂയോര്‍ക്ക് വിപണികളാണ് അപകടം മണത്തത്. ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ് എന്നിവിടങ്ങളില്‍ മൂന്ന് ശതമാനത്തിലേറെ നഷ്ടമാണ് നേരിട്ടത്. വാള്‍ സ്ട്രീറ്റിലും പ്രധാന ഓഹരികളുടെ മൂല്യം നാല് ശതമാനത്തോളം ഇടിഞ്ഞു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യുഎസ് വിപണികള്‍ നേരിടുന്ന ഏറ്റവും മോശം ആഴ്ചയാണ് ഇത്. 

ഡൗ വിപണി 1200 പോയിന്റാണ് കുറഞ്ഞത്, ഏകദേശം 4.4 ശതമാനം. ഇതോടെ ആഴ്ചയിലെ നഷ്ടം 11 ശതമാനത്തില്‍ ഏറെയായി. ഇന്ധന വില നാല് ശതമാനത്തില്‍ താഴേക്ക് പോയ ശേഷം തിരിച്ചുവന്ന് പിടിച്ചുനിന്നു. വിപണികളില്‍ കൊറോണാ വൈറസ് ആഘാതം ചെലുത്തുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം ഇവിടം കൊണ്ട് ഈ പ്രശ്‌നം തീരില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. 

പകര്‍ച്ചവ്യാധിയുടെ പിടിയില്‍ പ്രധാന തിരിച്ചടി നേരിടുന്ന എയര്‍ലൈന്‍ കമ്പനികളാണ്. രോഗബാധ ചൈനയില്‍ തന്നെ ഒതുങ്ങുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ പല രാജ്യങ്ങളിലേക്കും യാത്രാവിലക്കുകള്‍ പ്രാബല്യത്തിലുണ്ട്. ഇത് പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നാണ് ആശങ്ക ഉയരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.