CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 7 Seconds Ago
Breaking Now

രാജധര്‍മ്മം പഠിപ്പിക്കേണ്ട, കണ്ണാടിയില്‍ നോക്കൂ; സോണിയാ ഗാന്ധിയോട് ബിജെപി

വോട്ട് ബാങ്ക് രാഷ്ട്രീയമെന്നതിന് വേണ്ടി മാത്രമായിരുന്നു ഇത്. നിങ്ങള്‍ സ്വയം രാജധര്‍മ്മത്തിന്റെ കണ്ണാടിയില്‍ നോക്കണം', കേന്ദ്രമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും, മറ്റ് കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിനെ രാജധര്‍മ്മം പഠിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്ന വിമര്‍ശനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി ജനങ്ങളെ ഇളക്കി വിടാന്‍ ശ്രമിച്ചവരാണ് ഇവരെന്നാണ് പ്രസാദിന്റെ കുറ്റപ്പെടുത്തല്‍. 

വാര്‍ത്താസമ്മേളനത്തിലാണ് രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. 'ദയവായി ഞങ്ങളെ രാജധര്‍മ്മം പഠിപ്പിക്കരുത്. നിങ്ങളുടെ പൂര്‍വ്വകാലം സമ്പൂര്‍ണ്ണമായും അതിക്രമങ്ങളുടെയും, ട്വിസ്റ്റുകളുടെയും, വളച്ചൊടിക്കലുകളുടേതുമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമെന്നതിന് വേണ്ടി മാത്രമായിരുന്നു ഇത്. നിങ്ങള്‍ സ്വയം രാജധര്‍മ്മത്തിന്റെ കണ്ണാടിയില്‍ നോക്കണം', കേന്ദ്രമന്ത്രി പറഞ്ഞു. 

'രാജധര്‍മ്മത്തിലെ രണ്ടാമത്തെ ചോദ്യം, എന്‍പിആര്‍ സംബന്ധിച്ച നിങ്ങളുടെ വിജ്ഞാപനത്തില്‍ രാജ്യത്ത് പൗരന്‍മാര്‍ക്കായി രജിസ്റ്റര്‍ നടത്തുമെന്ന് പറഞ്ഞിരുന്നു. നിങ്ങള്‍ അത് ചെയ്യുമ്പോള്‍ ശരിയും, ഞങ്ങള്‍ അത് ചെയ്യുമ്പോള്‍ ഇത് ആളുകളെ ഇളക്കിവിടലുമാകുന്നത് എങ്ങിനെ?', പ്രസാദ് ചോദിച്ചു. 

ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനത്തിന് എതിരെയും രവിശങ്കര്‍ പ്രസാദ് രൂക്ഷവിമര്‍ശനം നടത്തി. ഇപ്പോള്‍ നിശബ്ദത പാലിച്ചാല്‍ ബാലാസാഹെബിന്റെ ഭരണഘടന നശിപ്പിക്കപ്പെടുമെന്നാണ് പ്രിയങ്ക പറയുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ സംബന്ധിച്ച് നിങ്ങളുടെ പാര്‍ട്ടിക്ക് മുന്‍കാലങ്ങളില്‍ നിലപാടുണ്ടായിരുന്നു, മന്ത്രി ഓര്‍മ്മിപ്പിച്ചു. 

നിങ്ങള്‍ പൗരത്വം അനുവദിക്കണമെന്ന് വിശ്വസിച്ചവരാണ്, അശോക് ഘെലോട്ട് ഈ ആവശ്യം ഉന്നയിച്ച് എല്‍കെ അദ്വാനിക്കും, ശിവരാജ് പാട്ടീലിനും കത്തയച്ചിട്ടുണ്ട്. ഇപ്പോള്‍ മുഖംമാറ്റുന്ന ഈ രാജധര്‍മ്മം ഏതാണ്? നിങ്ങള്‍ വിഷയം ഉന്നയിച്ചു, ഞങ്ങള്‍ ഉത്തരവാദിത്വം നിര്‍വ്വഹിച്ചു, രവിശങ്കര്‍ പ്രസാദ് പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.