CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 28 Seconds Ago
Breaking Now

വര്‍ണ്ണ ചാരുത പെയ്തിറങ്ങിയ നടന സന്ധ്യയായ് ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം

ലണ്ടന്‍ നഗരത്തെ ഭാവരാഗതാളലയ സാന്ദ്രമാക്കി ഏഴാമത് ശിവരാത്രി നൃത്തോത്സവത്തിനു വര്‍ണോജ്വലമായ പരിസമാപ്തി. ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ഏഴുവര്‍ഷമായി ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം നടത്തിവരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നൂറ്റിഅന്‍പതോളം നര്‍ത്തകര്‍ പങ്കെടുത്ത ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്, 2020 ഫെബ്രുവരി 29 ന് ഉച്ചക്ക് മൂന്നുമണിക്ക് ക്രോയ്‌ടോന്‍ ലാങ്ക് ഫ്രാന്‍ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരി തെളിഞ്ഞു. LHA ചെയര്‍മാന്‍ തെക്കുമുറി ഹരിദാസ് , ക്രോയ്‌ടോന്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, നര്‍ത്തകി ആശാ ഉണ്ണിത്താന്‍, യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, അശോക് കുമാര്‍ എന്നിവര്‍ ഭദ്ര ദീപം തെളിയിച്ചു നൃത്തോത്സവത്തിന്റെ ഔപചാരികമായ ഉത്ഘാനം നിര്‍വഹിച്ചു. തനതു ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളില്‍ ഒന്നാണ് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം. അനുഗ്രഹീത കലാകാരി ശ്രീമതി ആശാ ഉണ്ണിത്താന്‍, സുജാത മേനോന്‍, വിവേക് എന്നിവരാണ് നൃത്തോത്സവത്തിനു നേതൃത്വം നല്‍കിയത്. സിനിമാ താരങ്ങളായ പദ്മശ്രീ ജയറാം, പാര്‍വതി ജയറാം, നെടുമുടി വേണു, ലക്ഷ്മി ഗോപാലസ്വാമി, പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, പ്രശസ്ത നര്‍ത്തകി ഡോ. രാജശ്രീ വാരിയര്‍, പിന്നണി ഗായകരായ ജി വേണുഗോപാല്‍, ബിജു നാരായണന്‍, ക്രോയ്‌ടോന്‍ മേയര്‍ ഹുമയൂണ്‍ കബീര്‍, ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ തുടങ്ങി ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിനു നിരവധി കലാ സാംസാകാരിക രാഷ്ട്രീയ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.

 

ഭാരതീയ തനിമയാര്‍ന്ന കലകളെ വിശിഷ്യാ ക്ഷേത്ര കലകളെ വളര്‍ന്നു വരുന്ന തലമുറയെ പരിചയപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി പ്രതിമാസം ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സത്‌സംഗവും അന്നദാനവും നടത്തിവരുന്നുണ്ട്. മീന ഭരണി ആഘോഷങ്ങളോടനുബന്ധിച്ചു മാര്‍ച്ച് 28ന് യുകെയില്‍ ആദ്യമായി വനിതാ വിഭാഗത്തിന്റെ ഭജന സംഘടിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍.സഹൃദയരായ കലാസ്വാദകരുടെയും വോളന്റിയര്മാരുടെയും സംഭാവനകള്‍ കൊണ്ട് മാത്രമാണ് തികച്ചും സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സാധിക്കുന്നതെന്ന് ചെയര്‍മാന്‍ ശ്രീ തെക്കുമുറി ഹരിദാസ് അറിയിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നതും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ്.

 

ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തില്‍ പങ്കെടുത്ത പ്രമുഖ ഡാന്‍സ് സ്‌കൂളുകളും നര്‍ത്തകരും;

 

Meenakshi Ravi Pournami Arts

Shalini SivashankarUpahaar school of dance

Anusha Subramaniam Beeja

Sankari Mridha Soorya Academy of arts

Bhuvana Iyers school of dance

Verni's school of dance

Asha Unnithans school of performing arts

Kent Hindu SamajamNikita

Haywards Heath Remya

Scotland Shaswati

Vinod Nair

Amritha Jayakrishnan

Ragini Krishnadas

Sruthi Sreekumar

Archana Shaji

Akshara Mohan

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Monthly Satsang Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

Facebook: https://www.facebook.com/londonhinduaikyavedi.org

London Hindu Aikyavedi is working towards the fulfillment of our mission of building a Sree Guruvayoorappan Temple in the United Kingdom.

 




കൂടുതല്‍വാര്‍ത്തകള്‍.