CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 23 Minutes 36 Seconds Ago
Breaking Now

കൊറോണാവൈറസിനെ നേരിടാന്‍ ആയുര്‍വ്വേദത്തിന് ശേഷിയുണ്ടോ?

അയ്യായിരത്തോളം പേരുടെ ജീവനെടുത്ത് മുന്നേറുന്ന കൊറോണാവൈറസിന് ഇതുവരെ പ്രതിരോധം കണ്ടെത്തിയിട്ടില്ല. പ്രതിവിധിയും, വാക്‌സിനും കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ആധുനിക മരുന്ന് പ്രയോഗത്തോടൊപ്പം പരമ്പരാഗത ചൈനീസ് മരുന്നുകളും ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 പച്ചമരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഈ മരുന്ന് ചൈനയിലെ 85% രോഗികള്‍ക്കും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 

തങ്ങളുടെ പരമ്പരാഗത മരുന്ന് സ്വദേശത്തും വിദേശത്തും ചൈന പ്രൊമോട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഇതിന്റെ സുരക്ഷയും, ഗുണമേന്മയും പാശ്ചാത്യര്‍ ചോദ്യം ചെയ്യുന്നു. ഇന്ത്യയിലും മാരകമായ വൈറസിന് എതിരെ ആയുര്‍വ്വേദ വിദഗ്ധര്‍ ചില പച്ചമരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 

വൈറസിനെ നേരിടാന്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുകളാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. നെല്ലിക്ക, ചിറ്റമൃത്, തുളസി, ശിലാജിത്, അശ്വഗന്ധം, ആര്യവേപ്പ് തുടങ്ങിയവ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ഇവര്‍ പറയുന്നു. കൂടാതെ ദിവസേന ഒരു ടേബിള്‍സ്പൂണ്‍ ച്യവനപ്രാശം സേവിക്കുന്നത് പ്രതിരോധം കൂട്ടുമെന്നാണ് ആയുര്‍വ്വേദ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഇഞ്ചി, പുതിന, കറുവാപ്പട്ട എന്നിവ കുടിക്കുന്നതും പ്രതിരോധശേഷിയെ ത്വരിതപ്പെടുത്തും. സൂര്യനമസ്‌കാരം, പ്രാണായാമം എന്നിവ പരിശീലിക്കുന്നതും രോഗങ്ങള്‍ക്കെതിരെ പ്രതിരോധം വര്‍ദ്ധിപ്പിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.