CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 49 Minutes 21 Seconds Ago
Breaking Now

കേരളം ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ ; മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

പെട്രോള്‍ പമ്പുകള്‍, എല്‍പിജി വിതരണം എന്നിവ തടസ്സപ്പെടില്ല. ആശുപത്രികള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. അവശ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. കര്‍ശന നടപടികള്‍ക്ക് ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. അവശ്യ സര്‍!വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങള്‍ക്ക് പൊലീസ് പാസ് നല്‍കും. പാസ് കൈവശമില്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. കാസര്‍കോട് ജില്ലയിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് എസ്പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനഫലങ്ങള്‍ ഇന്ന് കിട്ടും.

ലോക്ക് ഡൗണ്‍ നടപ്പാക്കുമ്പോള്‍, ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. കേരളം അടച്ച് പൂട്ടലിലാണെങ്കിലും അവശ്യസാധനങ്ങള്‍ കിട്ടും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കും. ഭക്ഷണം,പാനീയം,മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാല്‍,പച്ചക്കറി, പലചരക്ക്, പഴങ്ങള്‍, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉണ്ട്. കാസര്‍കോട് ജില്ലയില്‍ ഇത്തരം കടകള്‍ രാവിലെ 11മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കും.

മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയക്രമം ബാധകമല്ല. അവശ്യസാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നതല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടാനാണ് ഉത്തരവ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതുഗതാഗതമോ സ്വകാര്യ ബസുകളോ ഇല്ല. ഓട്ടോ ,ടാക്‌സി സര്‍വീസുകള്‍ അവശ്യ സാധനങ്ങളും സേവനങ്ങളും ഉറപ്പുവരുത്താന്‍ മാത്രം അനുവദിക്കും. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാം.

പെട്രോള്‍ പമ്പുകള്‍, എല്‍പിജി വിതരണം എന്നിവ തടസ്സപ്പെടില്ല. ആശുപത്രികള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. ജലം,വൈദ്യുതി, ടെലികോം സേവനങ്ങള്‍ തടസ്സപെടില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി പ്രവര്‍ത്തിക്കും. ബാറുകള്‍ അടച്ചിടും. ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ അടയ്ക്കില്ലെങ്കിലും കര്‍ശന നിരീക്ഷണത്തിലാകും വില്‍പന.

അഞ്ച് പേരില്‍ കൂടുതല്‍ പൊതുസ്ഥലത്ത് കൂട്ടം കൂടാന്‍ അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കും. റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല; പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. വിദേശരാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന് തയ്യാറാകണം. അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കും. ഇവര്‍ക്ക് വൈദ്യപരിശോധനയും ഭക്ഷണവും ഉറപ്പുവരുത്താന്‍ കരാറുകാരും തൊഴിലുടമകളും ബാധ്യസ്ഥരാണ്. ബാങ്കുകള്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമെ പ്രവര്‍ത്തിക്കൂ

 




കൂടുതല്‍വാര്‍ത്തകള്‍.