CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 43 Minutes 37 Seconds Ago
Breaking Now

ഇതെന്താ മാസ്‌ക് എടുത്ത് ഡ്രസ് ആയി തയിച്ചോ'; അനാര്‍ക്കലിയുടെ പുതിയ വേഷത്തെ ട്രോളി സോഷ്യല്‍മീഡിയ

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. മറയേതുമില്ലാതെ സംസാരിക്കുന്നതിനാല്‍ തന്നെ താരത്തിന്റെ അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. അതിനാല്‍ ട്രോളന്‍മാരുടെ സ്ഥിരം ഇര കൂടിയാണ് അനാര്‍ക്കലി. ഇപ്പോഴിതാ അനാര്‍ക്കലിയുടെ പുതിയ ചിത്രത്തെയാണ് ആരാധകര്‍ ട്രോളുന്നത്.

വെള്ള നിറത്തിലുള്ള ടോപ്പും പാന്റും ധരിച്ച് നില്ക്കുന്ന ചിത്രമാണ് അനാര്‍ക്കലി പങ്കുവെച്ചത്. എന്നാല്‍ ടോപ്പ് അല്‍പ്പം വെറൈറ്റിയാണ്. അത് കണ്ടിട്ടാവണം നിരവധി രസകരമായട കമന്റുകളാണ് ചിത്രത്തിന് വരുന്നത്. 'ഇതെന്താ മാസ്‌ക് എടുത്ത് ഡ്രസ് ആയി തയിച്ചോ' എന്നാണ് ഒരു ആരാധകന്റെ ചോദ്യം. ഈ കമന്റിന് നിരവധി ലൈക്കുകളും മറുപടികളുമാണ് അനുനിമിഷം വരുന്നത്. ഇതു കൂടാതെ രസകരമായ മറ്റു നിരവധി കമന്റുകളും ചിത്രത്തിനു താഴെ വരുന്നത്.

ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി സിനിമയിലെത്തുന്നത്. പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളിലും അനാര്‍ക്കലി അഭിനയിച്ചു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉയരെയിലെ അനാര്‍ക്കലിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.