CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 17 Seconds Ago
Breaking Now

ഇഷ്ടമുള്ളത്രയും ഉറങ്ങാന്‍ കിട്ടിയിട്ട്; ലോക്ക്ഡൗണില്‍ അഹാനയുടെ സന്ദേശം

21 ദിവസത്തെ അടച്ചുപൂട്ടലിലൂടെ കടന്നുപോകുകയാണ് രാജ്യം. പലര്‍ക്കും മൂന്നാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ തന്നെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് തുടങ്ങി. പുറത്തിറങ്ങി പോലീസുകാര്‍ക്ക് തലവേദന സൃഷ്ടിക്കാനും, അധികൃതരെ മര്‍ദ്ദിക്കാനും വരെ ചിലര്‍ മടിക്കുന്നില്ല. എന്നാല്‍ ഇത്രയൊക്കെ കാത്തിരുന്ന് കിട്ടിയ ഈ അവധി ദിനങ്ങളെ അങ്ങനെ കുറച്ച് കാണേണ്ടെന്നാണ് അഹാന കൃഷ്ണ ഓര്‍മ്മിപ്പിക്കുന്നത്. 

ഐസൊലേഷനും, ലോക്ക്ഡൗണിലും കഴിയുന്നവര്‍ക്ക് ചിന്തിക്കാനുള്ള കാരണങ്ങള്‍ പങ്കുവെച്ചാണ് അഹാന സന്ദേശം നല്‍കുന്നത്. 'ഒരു ഇടവേള ആവശ്യമുണ്ടെന്ന് വളരെയധികം ആഗ്രഹിച്ച് തുടങ്ങിയിട്ട് എത്ര നാളായി, തോന്നുന്ന സമയത്ത് ഉറങ്ങാനും, എഴുന്നേല്‍ക്കാനും സാധിക്കുന്ന ഒരു സമയം. ഏറ്റവും ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്, അഹാന വ്യക്തമാക്കി. 

എന്നാല്‍ നാണയത്തിന്റെ യഥാര്‍ത്ഥ വശം എന്താണെന്നാല്‍ എല്ലാ രാത്രിയും വെള്ളിയാഴ്ചയിലെ രാത്രികളും, എല്ലാ പുലര്‍ച്ചകളും ഞായറാഴ്ച രാവിലെകളുമാണ്, അഹാന പറഞ്ഞു. 21 ദിവസത്തെ ലോക്ക്ഡൗണില്‍ കിട്ടുന്ന സമയം സ്വയം ഫ്രഷ് ആകാനും, പെയിന്റ് ചെയ്യാനും, എഴുതാനും, പാടാനും, കുക്കിംഗിനുമെല്ലാം ഉപയോഗിച്ച് പുതിയൊരു ശീലം തയ്യാറാക്കാനാണ് നടി ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.