CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 1 Seconds Ago
Breaking Now

സമാധാനം കെടുത്തി കൊറോണയുടെ കുതിപ്പ്; ഒരൊറ്റ ദിവസം 260 മരണം; മരണസംഖ്യ 1019; സ്ഥിരീകരിച്ച കേസുകള്‍ 17,000 കടന്നു; എന്‍എച്ച്എസ് നഴ്‌സുമാരും, ഡോക്ടര്‍മാരും അഭിമുഖീകരിക്കുന്നത് കടുത്ത വെല്ലുവിളി; 10 ദിവസം കൊണ്ട് നൂറില്‍ നിന്നും ആയിരം മരണത്തിലേക്ക്

ഒരു മരണത്തില്‍ നിന്നും 100 മരണങ്ങളിലേക്ക് എത്താന്‍ കേവലം 13 ദിവസം മാത്രമാണ് ആവശ്യമായി വന്നത്‌

ഒരു ദിവസം കൊണ്ട് 260 മരണങ്ങള്‍ കൂടി സംഭവിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1019 ആയി കുതിച്ചുയര്‍ന്നു. യുകെയില്‍ ദിവസേന രേഖപ്പെടുത്തുന്ന മരണനിരക്ക് ദിവസേന വര്‍ദ്ധിക്കുന്നത് അധികൃതരെയും, എന്‍എച്ച്എസ് ജീവനക്കാരെയും അമ്പരപ്പിക്കുന്നുണ്ട്. ബ്രിട്ടനില്‍ കൊവിഡ്-19 സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 17,089 ആയും ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 34 ശതമാനം ഉയര്‍ന്ന നിരക്കിലാണ് മരണസംഖ്യ വര്‍ദ്ധിച്ചത്. മാര്‍ച്ച് 18 മുതലുള്ള ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണിത്. 

അതേസമയം പോസിറ്റീവായ രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. ഇന്നലെ 2510 രോഗികളിലാണ് വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 2921 ആയിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഫലമാണോ, മറിച്ച് ടെസ്റ്റിംഗ് കുറയുന്നതാണോ ഈ കുറവിന് കാരണമെന്ന് വ്യക്തമല്ല. മാരകമായ വൈറസ് രാജ്യത്ത് തുടര്‍ന്നും പടരുകയാണ്. ഒരു മരണത്തില്‍ നിന്നും 100 മരണങ്ങളിലേക്ക് എത്താന്‍ കേവലം 13 ദിവസം മാത്രമാണ് ആവശ്യമായി വന്നതെങ്കില്‍ ഇത് ആയിരം തൊടാന്‍ മറ്റൊരു 10 ദിവസം കൂടിയാണ് വേണ്ടിവന്നത്. 

നിലവില്‍ യുകെയില്‍ സ്ഥിരീകരിച്ച കേസുകള്‍ 17,089 ആണെങ്കില്‍ ഒരാഴ്ച മുന്‍പ് ഇത് 5019 മാത്രമായിരുന്നു. രോഗം ബാധിച്ചെങ്കിലും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് കൊറോണ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന സ്വയം പാലിച്ചില്ലെന്ന കുറ്റം അദ്ദേഹത്തിന്റെ തലയില്‍ പതിച്ചിരിക്കുകയാണ്. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പോസിറ്റീവായതിന് പുറമെ ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി രോഗലക്ഷമങ്ങളുമായി സെല്‍ ഐസൊലേഷനിലാണ്. 

ഇതിനിടെ സ്‌കോട്ടിഷ് സെക്രട്ടറി അലിസ്റ്റര്‍ ജാക്ക് കൊറോണാവൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം സെല്‍ഫ് ഐസൊലേഷനിലാണ്. കണക്ക് വര്‍ദ്ധിക്കുന്നത് തുടര്‍ന്നാല്‍ സാമൂഹിക നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് നീക്കം. ആശുപത്രികള്‍ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും അടുത്ത മൂന്ന് ആഴ്ചയില്‍ ഇന്‍ഫെക്ഷനുകള്‍ കൊടുമുടി കയറിയാല്‍ ചില അത്യാഹിത വിഭാഗങ്ങള്‍ കുഴപ്പത്തിലാകുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.