CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 14 Seconds Ago
Breaking Now

കൊറോണ വൈറസ് ബാധിയേറ്റ് രാജ്യത്ത് ഇന്ന് രണ്ടു പേര്‍ കൂടി മരിച്ചു

രാജ്യത്ത് ഇതുവരെ 979 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 86 പേര്‍ക്ക് രോഗം ഭേദമായതായാണ് വിവരം.

കൊറോണ വൈറസ് ബാധിയേറ്റ് രാജ്യത്ത് ഇന്ന് രണ്ടു പേര്‍ കൂടി മരിച്ചു. ഗുജറാത്ത്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലുള്ള രോഗികളാണ് മരിച്ചത്. ഇതോടെ ഗുജറാത്തില്‍ അഞ്ചു പേരും ജമ്മു കശ്മീരില്‍ രണ്ടു പേരും കൊറോണ രോഗബാധയേറ്റ് മരിച്ചു. രാജ്യത്ത് ഇതുവരെ 979 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 86 പേര്‍ക്ക് രോഗം ഭേദമായതായാണ് വിവരം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ഇന്ന് ഏഴ് പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 193 കേസുകളാണ്‌റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനില്‍ ഇന്ന് 53കാരിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 55 ആയി.

തെലങ്കാനയില്‍ എട്ടുപേര്‍ക്കാണ് ഏറ്റവും പുതുതായി രോഗമുണ്ടായത്. ഇതോടെ ആകെ രോഗികള്‍ 67 ആയി. മധ്യപ്രദേശില്‍ ബിഎസ്എഫ് ഓഫിസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥന്റെ ഭാര്യ 15 ദിവസം മുമ്പാണ് യുകെയില്‍ നിന്ന് തിരിച്ചെത്തിയത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്ത് കൊവിഡ് സമൂഹവ്യാപന ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണ്. രാജ്യത്ത് അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.