CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 15 Minutes 23 Seconds Ago
Breaking Now

ചില്ലുകൂട്ടിന് ഇപ്പുറം നിന്ന് മകനെ പരിപാലിച്ച് സുഹാസിനി

സംവിധായകന്‍ മണിരത്‌നത്തിന്റേയും നടി സുഹാസിനിയുടേയും മകനായ നന്ദന്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഇപ്പോഴിതാ മകന്റെ ക്വാറന്റൈന്‍ ദിനങ്ങള്‍ അവസാനിക്കുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് സുഹാസിനി. നന്ദന്‍ ഇപ്പോള്‍ ഏറെ സന്തോഷത്തിലാണെന്നും അന്റെ സമ്പര്‍ക്കവിലക്കിന്റെ കാലം അവസാനിക്കാറായെന്നും സുഹാസിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

'നന്ദന്‍ ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്. സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിക്കുകയാണ്. ധാരളം ചീസ് ഒക്കെയിട്ട് അവന് ഏറ്റവും പ്രിയപ്പെട്ട പാസ്ത ഉണ്ടാക്കി കൊടുത്തു. നന്ദന്റെ സമ്പര്‍ക്കവിലക്കിന്റെ കാലം അവസാനിക്കാറായി.. ക്വാറന്റൈനിലും അവന്‍ തനിച്ചല്ല, കൂട്ടിന് അവന്റെ പുസ്തകങ്ങളും പ്രിയപ്പെട്ട നായക്കുട്ടി ഷെല്ലിയുമുണ്ട്.' കഴിയുന്ന മുറിയുടെ പുറത്ത് നിന്ന് ചില്ലിലൂടെ പകര്‍ത്തിയ ഒരു ചിത്രം പങ്കുവെച്ച് സുഹാസിനി കുറിച്ചു.

മാര്‍ച്ച് 18 ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ നന്ദന്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കുകയായിരുന്നു. മകന് പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലെന്നും എന്നാല്‍ സര്‍ക്കാരിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് തങ്ങളെന്നും സുഹാസിനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.