CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 20 Seconds Ago
Breaking Now

യുകെയില്‍ വെന്റിലേറ്ററിന് റേഷന്‍; ജീവിച്ചിരിക്കാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് മാത്രം മെഷീന്‍ പിന്തുണ; ബ്രിട്ടനിലെ കൊറോണാവൈറസ് മരണങ്ങള്‍ 1228 ആയി കുതിച്ചുയര്‍ന്നു; ഇന്‍ഫെക്ഷനുകള്‍ 19,522; മെഡിക്കല്‍ സംവിധാനങ്ങള്‍ പൊട്ടിത്തെറിയിലേക്കോ?

ഇംഗ്ലണ്ടിലാണ് ഭൂരിഭാഗം കേസുകളും, മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്

കൊറോണാവൈറസ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ വെന്റിലേറ്റര്‍ റേഷന്‍ ചെയ്ത് തുടങ്ങിയതായി റിപ്പോര്‍ട്ട്. ജീവിച്ചിരിക്കാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് മാത്രം മെഷീനുകളുടെ പിന്തുണ നല്‍കുന്ന രീതിയിലേക്ക് ലണ്ടന്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം മാറ്റിക്കഴിഞ്ഞു. യുകെയിലെ കൊറോണാവൈറസ് മരണസംഖ്യ 24 മണിക്കൂര്‍ കൊണ്ട് 209 പേര്‍ കൂടി വര്‍ദ്ധിച്ച് 1228 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്‍ഫെക്ഷന്‍ ബാധിച്ചവരുടെ കണക്കിലേക്ക് 2483 പേര്‍ കൂടി ചേര്‍ന്നതോടെ 19,522 പേരിലേക്ക് ഉയര്‍ന്നു. 

രോഗികളെ ശ്വസിക്കാന്‍ സഹായിക്കുന്ന മെഷീനുകള്‍ മെഡിക്കല്‍ കാരണങ്ങള്‍ മൂലമാണ് നിഷേധിക്കുന്നതെന്നും, അല്ലാതെ ലഭ്യതക്കുറവ് കൊണ്ടല്ലെന്നുമാണ് ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് വ്യക്തമാക്കുന്നത്. കൊറോണ ബാധിച്ച് വളരെ മോശം അവസ്ഥയിലായ രോഗികള്‍ക്ക് ദീര്‍ഘകാലത്തേക്ക് വെന്റിലേറ്ററുകള്‍ വേണ്ടിവരും, എന്നാല്‍ ഇത് ചില രോഗികളുടെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് തന്നെ വിരുദ്ധമായി മാറും, ട്രസ്റ്റ് ഡെയ്‌ലി ടെലിഗ്രാഫിനോട് പറഞ്ഞു. 

സാധാരണ സമയങ്ങളില്‍ എല്ലാവര്‍ക്കും നല്‍കിയിരുന്ന ക്രിട്ടിക്കല്‍ കെയര്‍ ഇപ്പോള്‍ മാറിക്കഴിഞ്ഞെന്ന് ഒരു മുതിര്‍ന്ന കണ്‍സള്‍ട്ടന്റും വ്യക്തമാക്കി. മരിക്കാന്‍ പോകുന്ന വ്യക്തിയെ രണ്ടോ, മൂന്നോ ആഴ്ച പിടിച്ചുനിര്‍ത്തുന്നത് അവര്‍ക്കും, സമൂഹത്തിനും നല്ലതല്ല, അദ്ദേഹം പറഞ്ഞു. അതേസമയം ലണ്ടനില്‍ നൂറുകണക്കിന് ക്രിട്ടിക്കല്‍ കെയര്‍ ബെഡുകള്‍ ലഭ്യമാണെന്നും, രാജ്യത്ത് ആയിരക്കണക്കിന് ഉള്ളതായും എന്‍എച്ച്എസ് വക്താവ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ ബ്രിട്ടനില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ മരണനിരക്കാണ്. 

ഇംഗ്ലണ്ടിലാണ് ഭൂരിഭാഗം കേസുകളും, മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. 39 വയസ്സ് മുതല്‍ 105 വയസ്സ് വരെയുള്ള 190 പേരാണ് മരിച്ചത്. സ്‌കോട്ട്‌ലണ്ടില്‍ ഒരാള്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 41 ആയി. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പുതുതായി ആറ് കൊവിഡ്-19 ഇരകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇവിടെ ആകെ മരണം 21-ലെത്തി. വെയില്‍സില്‍ 10 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 48 ആയി.  




കൂടുതല്‍വാര്‍ത്തകള്‍.