CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 54 Minutes 32 Seconds Ago
Breaking Now

രാജ്യം കൊറോണ വൈറസിന്റെ പ്രാദേശിക വ്യാപനത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യം നിലവില്‍ 'പ്രാദേശിക വ്യാപനത്തിലും പരിമിതമായ സാമൂഹിക വ്യാപന ഘട്ടത്തിലുമാണ്' എന്ന ആരോഗ്യ മന്ത്രാലയ രേഖ വ്യക്തമാക്കുന്നു

കൊറോണ വൈറസിന്റെ പ്രാദേശിക വ്യാപനം അഥവാ ലോക്കല്‍ ട്രാന്‍സ്മിഷന്‍ ഘട്ടത്തിലാണ്, സാമൂഹിക വ്യാപന (കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍) ഘട്ടത്തില്‍ അല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യം നിലവില്‍ 'പ്രാദേശിക വ്യാപനത്തിലും പരിമിതമായ സാമൂഹിക വ്യാപന ഘട്ടത്തിലുമാണ്' എന്ന ആരോഗ്യ മന്ത്രാലയ രേഖ വ്യക്തമാക്കുന്നു.ഒരിടത്തും ഞങ്ങള്‍ ഇതിനെ സാമൂഹിക വ്യാപനം എന്ന് വിളിക്കുന്നില്ല. നമ്മള്‍ ഇപ്പോഴും പ്രാദേശിക വ്യാപന ഘട്ടത്തിലാണ് സാമൂഹിക വ്യാപനം എന്നത് ഊഹം മാത്രമാണ്, 'ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ലവ് അഗര്‍വാള്‍ പറഞ്ഞു.

'കമ്മ്യൂണിറ്റി എന്ന പദം ഉപയോഗിക്കാന്‍ ദയവായി ഞങ്ങളെ അനുവദിക്കുക, പക്ഷേ നിങ്ങള്‍ വ്യാഖ്യാനിക്കുന്ന സാഹചര്യത്തില്‍ അല്ല. നമ്മുടെ രാജ്യം പ്രാദേശിക വ്യാപന ഘട്ടത്തിലാണ്,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.കൊറോണ വൈറസ് അല്ലെങ്കില്‍ കോവിഡ് 19 കേസുകള്‍ കൈമാറുന്നതിനായി സാധാരണ പ്രവര്‍ത്തന പ്രക്രിയ (എസ്ഒപി)യെളെ കുറിച്ച് വിവരിക്കുന്ന ഒരു രേഖ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഇന്നലെ വൈകുന്നേരം പുറത്തിറക്കിയിരുന്നു.

'ഇന്ത്യയിലെ നിലവിലെ കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ ഘട്ടത്തിന് (ലോക്കല്‍ ട്രാന്‍സ്മിഷന്‍, പരിമിതമായ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍) ഈ എസ്ഒപി ബാധകമാണ്, 'രേഖയില്‍ പറയുന്നു.

ഘട്ടം 1. വിദേശത്തേക്ക് പോയവര്‍ മാത്രമാണ് ഈ ഘട്ടത്തില്‍ രോഗം സ്ഥിരീകരിക്കുക.

രോഗബാധിതരില്‍ നിന്ന് പ്രാദേശികമായി വ്യാപനം നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴും എന്ന് സര്‍ക്കാര്‍ പറയുന്നു. ഉദാഹരണത്തിന്, വിദേശയാത്ര നടത്തി വന്നവരുടെ ബന്ധുക്കളോ പരിചയക്കാരോ. പ്രാദേശിക വ്യാപനത്തില്‍, കുറച്ച് ആളുകളെ മാത്രമേ ബാധിക്കൂ. വൈറസിന്റെ ഉറവിടം അറിയാം, സാമൂഹിക വ്യാപനത്തിന് വിരുദ്ധമായി കണ്ണി കണ്ടെത്തുന്നത് എളുപ്പമാണ്.

രോഗബാധിതനോടോ ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത ഒരാളുമായോ സമ്പര്‍ക്കം പുലര്‍ത്താത്ത ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോഴാണ് ഘട്ടം 3 അല്ലെങ്കില്‍ സാമൂഹിക വ്യാപനം. ഈ ഘട്ടത്തില്‍, രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് എവിടെ നിന്ന് വൈറസ് ലഭിച്ചുവെന്ന് കണ്ടെത്തുക പ്രയാസമായിരിക്കും, മാത്രമല്ല രോഗികളുടെ എണ്ണം ഈ ഘട്ടത്തില്‍ വലിയ തോതില്‍ ഉയരുകയും ചെയ്യും.

 




കൂടുതല്‍വാര്‍ത്തകള്‍.