CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 37 Minutes 27 Seconds Ago
Breaking Now

ആശ്വസിക്കാന്‍ സമയമായോ? തുടര്‍ച്ചയായ രണ്ടാം ദിവസവും മരണസംഖ്യ താഴേക്ക്; 24 മണിക്കൂറില്‍ 180 പുതിയ മരണങ്ങള്‍; ആകെ മരണം 1408; പോസിറ്റീവ് കേസുകള്‍ 22,000-ലേക്ക്; ആശുപത്രിക്ക് പുറത്തുള്ള മരണങ്ങള്‍ എണ്ണിത്തുടങ്ങുമ്പോള്‍ പട്ടിക കുതിയ്ക്കുമോ?

പോസിറ്റീവായി സ്ഥിരീകരിച്ച ചാള്‍സ് രാജകുമാരന്‍ ഒരാഴ്ചത്തെ സെല്‍ഫ് ഐസൊലേഷന് ശേഷം പുറത്തിറങ്ങി

24 മണിക്കൂറില്‍ 180 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ യുകെയില്‍ കൊറോണാവൈറസ് മരണസംഖ്യയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ആശ്വാസം. ബ്രിട്ടനില്‍ മാരകമായ ഇന്‍ഫെക്ഷന്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം ആകെ 1408 ആയി. ഔദ്യോഗികമായി സ്ഥിരീകരിച്ച പോസിറ്റീവ് കേസുകള്‍ 22,000 കടന്നു. ആശുപത്രികളില്‍ എത്തുന്നവരെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കുന്നതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇപ്പോഴും വ്യക്തമല്ല. 

ഇംഗ്ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 159 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെയില്‍സില്‍ 14, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ആറ്, സ്‌കോട്ട്‌ലണ്ടില്‍ ഒന്ന് എന്നിങ്ങനെയാണ് മരണങ്ങള്‍. രണ്ട് ദിവസം തുടര്‍ച്ചയായി മരണസംഖ്യ കുറയുന്നത് ഇതാദ്യമാണ്. ശനിയാഴ്ച 260 പേര്‍ മരിച്ചപ്പോള്‍ ഞായറാഴ്ച ഇത് 209 ആയി കുറഞ്ഞിരുന്നു. അതേസമയം മരണസംഖ്യയില്‍ മറ്റൊരു കുതിപ്പിനും ബ്രിട്ടന്‍ കാതോര്‍ക്കുന്നുണ്ട്. ആശുപത്രികള്‍ക്ക് പുറത്ത് സംഭവിച്ച മരണങ്ങള്‍ ഔദ്യോഗിക പട്ടികയിലേക്ക് കണക്കാക്കാന്‍ തുടങ്ങുന്നതോടെയാണ് മരണസംഖ്യ ഉയരുമെന്ന ആശങ്കയുള്ളത്. 

പോസിറ്റീവ് കേസുകളുടെ എണ്ണവും നിയന്ത്രണത്തിലേക്ക് വരുന്നുവെന്നാണ് അധികൃതരുടെ പ്രതീക്ഷ. 24 മണിക്കൂറില്‍ 2619 കേസുകളാണ് പുതുതായി പോസിറ്റീവായി സ്ഥിരീകരിച്ചത്. എന്നാല്‍ 2 മില്ല്യണ്‍ പേരെങ്കിലും രാജ്യത്ത് പോസിറ്റീവായി തുടരുന്നുണ്ടാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൊറോണ ബാധിച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് പകരമായി ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബാണ് ഡൗണിംഗ് സ്ട്രീറ്റില്‍ വിശദീകരണത്തിന് എത്തിയത്. വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് ബ്രിട്ടീഷ് യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ 75 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് സര്‍ക്കാരും, എയര്‍ലൈനുകളും ചേര്‍ന്ന് സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്ന് റാബ് വ്യക്തമാക്കി. 

പോസിറ്റീവായി സ്ഥിരീകരിച്ച ചാള്‍സ് രാജകുമാരന്‍ ഒരാഴ്ചത്തെ സെല്‍ഫ് ഐസൊലേഷന് ശേഷം പുറത്തിറങ്ങി. അദ്ദേഹം നല്ല ആരോഗ്യം പുലര്‍ത്തുന്നതായി രാജകീയ വക്താക്കള്‍ സ്ഥിരീകരിച്ചു. ജനസംഖ്യയില്‍ വന്‍തോതില്‍ ടെസ്റ്റിംഗ് നടത്തുന്നതിനായി 17.5 മില്ല്യണ്‍ ആന്റിബോഡി ടെസ്റ്റിംഗ് കിറ്റുകള്‍ക്കാണ് മന്ത്രിമാര്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.