CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 47 Minutes 44 Seconds Ago
Breaking Now

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി ; രോഗം സ്ഥിരീകരിച്ചവര്‍ 1500 കടന്നു

ഇന്നലെ മാത്രം രാജ്യത്ത് 146 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. അതിനിടെ രോഗം സ്ഥിരീകരിച്ചവര്‍ 1500 കടന്നു. മഹാരാഷ്ട്രയില്‍ മാത്രം 302 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ മാത്രം രാജ്യത്ത് 146 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ആഡ്രാ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ബീഹാര്‍, ഡല്‍ഹി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയിലെ മുംബൈയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറായി. ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 120 ആയി. ഹിമാചല്‍ പ്രദേശില്‍ കര്‍ഫ്യു ഏപ്രില്‍ 14 വരെ നീട്ടി. രാജ്യത്ത് ആകെ 21000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആറര ലക്ഷത്തിലധികം പേര്‍ക്ക് ഇവിടങ്ങളില്‍ അഭയം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.