CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 38 Seconds Ago
Breaking Now

ആദ്യഘട്ടത്തില്‍ കൊറോണാവൈറസ് ആശങ്ക പ്രകടിപ്പിച്ച വുഹാന്‍ ഡോക്ടര്‍മാരില്‍ ഒരാളെ കൂടി കാണാതായി; സത്യം വെളിപ്പെടുത്തിയതിന് ചൈന അകത്താക്കിയെന്ന് സംശയം?

ഡോ. എയ് ഫെന്‍ ആകട്ടെ ആശുപത്രി മാനേജ്‌മെന്റ് ആശങ്കകള്‍ തള്ളിയതിനെ വിമര്‍ശിച്ച് ഒരു ചൈനീസ് മാഗസിന് അഭിമുഖം നല്‍കി

കൊറോണാവൈറസ് പടരുന്നത് സംബന്ധിച്ച് ആദ്യ ഘട്ടത്തില്‍ ആശങ്ക പ്രകടിപ്പിച്ച സംഘത്തില്‍ പെട്ട വുഹാന്‍ ഡോക്ടര്‍ അപ്രത്യക്ഷയായി. ഇവരെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്ത് അകത്താക്കിയെന്നാണ് ആശങ്ക ഉയരുന്നത്. സാര്‍സ് കൊറോണാവൈറസ് പിടിപെട്ട രോഗിയുടെ ചിത്രം ഡോ. എയ് ഫെന്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രം വന്‍തോതില്‍ പ്രചരിക്കുകയും, സമാനമായ സംശയങ്ങള്‍ പ്രകടിപ്പിച്ച ഡോക്ടര്‍ ലീ വെന്‍ലിയാംഗ് വൈറസ് സംബന്ധിച്ച് ആശങ്ക സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ ഇതിന്റെ പേരില്‍ വുഹാന്‍ സെന്‍ഡ്രല്‍ ഹോസ്പിറ്റലിലെ അധികൃതര്‍ തന്നെ വളരെ മോശമായ രീതിയില്‍ താക്കീത് ചെയ്‌തെന്ന് ഡോ. എയ് ഫെന്‍ പറഞ്ഞിരുന്നു. ഡോ.ലീയെയും പോലീസ് അറസ്റ്റ് ചെയ്ത് താക്കീത് ചെയ്തിരുന്നു. ഇദ്ദേഹം പിന്നീട് കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു. ഡോ. എയ് ഫെന്‍ ആകട്ടെ ആശുപത്രി മാനേജ്‌മെന്റ് ആശങ്കകള്‍ തള്ളിയതിനെ വിമര്‍ശിച്ച് ഒരു ചൈനീസ് മാഗസിന് അഭിമുഖം നല്‍കി. 

പക്ഷെ ഇതിന് ശേഷം ഡോ. എയ് ഫെന്നിനെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊറോണാവൈറസിന്റെ പ്രതിരോധ ഘട്ടങ്ങളില്‍ സുപ്രധാന വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ഒളിച്ചുവെച്ചെന്ന ആരോപണത്തിന് ഇടയിലാണ് അധികൃതരുടെ വീഴ്ച വ്യക്തമാക്കിയ മറ്റൊരു ഡോക്ടര്‍ കൂടി അപ്രത്യക്ഷയായത്. ഇന്‍ഫെക്ഷന്‍ കണ്ടെത്തിയ ഡോക്ടര്‍മാരെ ശിക്ഷിക്കാനാണ് ബീജിംഗ് തുടക്കത്തില്‍ ശ്രമിച്ചത്. 

വ്യക്തികളില്‍ പടരുമെന്ന ആശങ്ക തള്ളിയ ചൈന ലോക്ക്ഡൗണ്‍ നടപ്പാക്കാതെ പ്രാഥമിക ഘട്ടത്തില്‍ തന്നെ വൈറസിനെ പടരാന്‍ വഴിയൊരുക്കി. വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്ന ശേഷം ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് തങ്ങളുടെ പിഴവുകള്‍ ഒതുക്കാനുള്ള ശ്രമത്തിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.