CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 16 Seconds Ago
Breaking Now

'WE SHALL OVERCOME' ഫേസ്ബുക്ക് ലൈവ് പെര്‍ഫോമിങ് ക്യാമ്പയ്ന്‍ യുകെ മലയാളികള്‍ക്ക് വേറിട്ട അനുഭവമാകുന്നു

ഫേസ്ബുക്ക് ലൈവ് പെര്‍ഫോമിങ് ക്യാമ്പയ്ന്‍ കുറച്ചുപേര്‍ക്കെങ്കിലും ആശ്വാസമാകുമെന്ന കണക്കുകൂട്ടലിലാണ് ഇദ്ദേഹവും സുഹൃത്തുക്കളും.

ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. ഈ അവസരത്തില്‍ സ്വന്തം ജീവന്‍ തന്നെ പണയംവച്ച് കോവിഡിനെതിരെ പോരാടുന്ന നിരവധി മലയാളികളാണ് യുകെയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്നത്. ഇവര്‍ മാത്രമല്ല കുടുംബവും ബന്ധുക്കളും ഒക്കെ ആശങ്കയിലൂടെ കടന്നുപോവുകയാണ്.

ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടമെന്നു വേണമെങ്കില്‍ ഈ കൊറോണ കാലത്തെ കുറിച്ച് പറയാം. ഈ അവസരത്തില്‍ വ്യത്യസ്തമായ ഒരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡയറക്ടര്‍ കലാഭവന്‍ ലണ്ടന്‍ ജെയ്‌സണ്‍ ജോര്‍ജ്. ഫേസ്ബുക്ക് ലൈവ് പെര്‍ഫോമിങ് ക്യാമ്പയ്ന്‍ കുറച്ചുപേര്‍ക്കെങ്കിലും ആശ്വാസമാകുമെന്ന കണക്കുകൂട്ടലിലാണ് ഇദ്ദേഹവും സുഹൃത്തുക്കളും.

ശ്രീ ജെയ്‌സണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ?? ????

പ്രീയ സുഹൃത്തുക്കളെ,

ലോകം മുഴുവന്‍ ബാധിച്ചിരിക്കുന്ന ഇന്നത്തെ ഈ ദുരവസ്ഥയില്‍ മനസ്സു തളര്‍ന്നിരിക്കുന്നു പ്രീയപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് മാനസീകമായ ഒരു താങ്ങും തണലും നല്‍കുന്നതിനു വേണ്ടിയാണ് ഞാനും എന്റെ കുറച്ചു നല്ല സുഹൃത്തുക്കളും കൂടി 'WE SHALL OVERCOME' എന്ന ഒരു facebook ലൈവ് പെര്‍ഫോമിംഗ് ക്യാമ്പയിന് ലണ്ടനില്‍ നിന്ന് തുടക്കം കുറിച്ചത്. ഇന്നലത്തെ ലൈവില്‍ യുകെയിലെ അറിയപ്പെടുന്ന ഗായകന്‍ രാജേഷ് രാമനും മോള്‍ ലക്ഷ്മി രാജേഷമാണ് പങ്കെടുത്തത്. ഓര്‍ത്തിരിയേറെ ആളുകള്‍ ആ പരിപാടി കാണുകയും നല്ല അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്തു. ഈ പരിപാടി എല്ലാവരിലേക്കും എത്തുന്നതിനു വേണ്ടി ഞങ്ങള്‍ ഇതിന്റെ അറിയിപ്പുകളും ആര്‍ട്ടിസ്റ്റുകള്‍ ലൈവ് വരുമ്പോള്‍ അവരുടെ വിഡിയോയും എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള നിരവധി ആളുകളെ ടാഗ് ചെയ്യുകയും ഞാന്‍ അംഗമായ നിരവധി ഗ്രൂപുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്!തിരുന്നു. നിരവധി സുഹൃത്തുക്കള്‍ ഈ പരിപാടി അവരുടെ ഫേസ്ബുക് വാളിലും പേജുകളിലും ഷെയര്‍ ചെയ്തു സഹകരിക്കുന്നു. അവര്‍ക്കുള്ള നന്ദി അറിയിക്കുന്നു. പക്ഷെ ആരൊക്കയോ ഒന്നു രണ്ടു പേര്‍ അവരെ ടാഗ് ചെയ്യുന്നതോ, അവര്‍ അഡ്മിനായ ഗ്രൂപുകളില്‍ ഷെയര്‍ ചെയ്യുന്നതോ ഇഷ്ടമില്ലാത്തത് കൊണ്ട് (അതോ ഞങ്ങള്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടോ) ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യുകയും എന്റെ ഫേസ്ബുക് അക്കൗണ്ട് ഇന്നലെ ഏതാനും മണിക്കൂറുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ എന്റെ അക്കൗണ്ട് ആക്റ്റീവ് ആണ് പക്ഷെ ലിമിറ്റഡ് ആക്ടിവിറ്റി മാത്രം. എനിക്ക് മറ്റാളുകളെ ടാഗ് ചെയ്യാനോ കൂടുതല്‍ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാനോ ഉള്ള ഫെസിലിറ്റി ഏതാനും ദിവസത്തേക്ക് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ആരോടും പരാതിയോ പരിഭവമോ ഇല്ല. ഞാന്‍ ചെയ്യുന്ന കാര്യം മോശമാണെന്നു എനിക്ക് തോന്നുന്നുമില്ല. പക്ഷെ ആളുകള്‍ വല്ലാതെ ബുദ്ധിമുട്ടുന്ന ഈ സമയത്ത് ഈ പരിപാടി കഴിയുന്നത്ര ആളുകളില്‍ എത്തിക്കണമെന്ന ആഗ്രഹമുണ്ട്. ഇന്ന് രാവിലെ രാവിലെയും വൈകിട്ടും രണ്ടു ലൈവ് പ്രോഗ്രാമുകള്‍ ഉണ്ട്, കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ കലാകാരന്മാര്‍ ഇതിനോട് സഹകരിക്കാം എന്നറിയിച്ചിട്ടുണ്ട്. എന്റെ ഫേസ്ബുക് ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്ളവരോട് ഒരപേക്ഷ, ഞാന്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ നിങ്ങളെ ടാഗ് ചെയ്യരുതെന്ന അഭിപ്രായമോ, നിങ്ങള്‍ അഡ്മിനായ ഏതെങ്കിലും ഗ്രൂപുകളില്‍ ഷെയര്‍ ചെയ്യരുതെന്ന നിര്‍ദ്ദേശമോ ഉണ്ടെങ്കില്‍ ദയവായി എനിക്ക് ഇന്‍ബോക്‌സ് ചെയ്യുക അങ്ങനെയുള്ളവരെ ഞാന്‍ ഒഴിവാക്കുന്നതായിരിക്കും, (ടാഗ് ചെയ്താലും ഷെയര്‍ ചെയ്താലും അവര്‍ അനുവദിക്കാതെ ഒരിക്കലും ഒരാളുടെ ഫേസ്ബുക് വാളിലോ ഗ്രൂപ്പിലോ അത് വരില്ല എന്നതാണ് സത്യം) ഇല്ലെങ്കില്‍ നിങ്ങള്ക്ക് എന്നെ അണ്‍ഫ്രണ്ട് ചെയ്യാവുന്നതാണ്.

എന്റെ സുഹൃത്തുക്കളടക്കം ഒട്ടേറെ പേര്‍ ആശുപത്രികളിലും വീടുകളിളിലും രോഗ ബാധിതരായി കഴിയുകയാണ്.ഈ വിഷമ ഘട്ടത്തില്‍അവരെ മാനസികമായ താങ്ങും തണലും നല്‍കി സംരക്ഷിച്ചു ചേര്‍ത്ത് നിര്‍ത്തേണ്ട ചുമതല നമുക്കുണ്ട്, ടീവീ ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വരുന്ന വാര്‍ത്തകള്‍ ഈ രോഗം അനുഭവിക്കുന്നവരെയും അവരുടെ ബന്ധുക്കളെയും ഒരുപാട് മാനസീകമായി തളര്‍ത്തുന്നു. വീട്ടിനുള്ളില്‍ ആഴ്ചകളായി അടച്ചുപൂട്ടി കഴിയേണ്ടി വരുന്ന നമ്മുടെ കുഞ്ഞുങ്ങളെയും പ്രായമായവരെയും കൂടി താങ്ങി നിര്‍ത്തേണ്ട ചുമതല നമുക്കുണ്ട്. ഇല്ലെങ്കില്‍ ഈ ദുരവസ്ഥ കഴിയുമ്പോള്‍ നമ്മള്‍ മറ്റൊരു ആപത്തിലേക്ക് കൂപ്പു കുത്തും.

ഇത് സന്നദ്ധരായ കലാകാരന്മാരുടെ അകമഴിഞ്ഞ സഹകരണം കൊണ്ട് മാത്രം നടക്കുന്ന ഒരു പരിപാടിയാണ്. ഫേസ്ബുക് ലൈവിലൂടെ മാത്രമേ ഇങ്ങനെയൊരു പരിപാടി ഇപ്പോള്‍ നമ്മുക്ക് ചെയ്യാന്‍ കഴിയുകയുള്ളു. എന്റെ ഫേസ്ബുക് അക്കൗണ്ട് പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്യപ്പെടാം. എന്നാലും ഈ പരിപാടി മുന്നോട്ടു പോകാന്‍ നല്ലവരായ നിങ്ങളുടെ സഹകരണം ആവിശ്യമാണ്, ആളുകള്‍ക്ക് മാനസിക ഉല്ലാസം നല്‍കുന്ന ലൈവ് ഇന്ററാക്ടിവ് പരിപാടികള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുക. നെഗറ്റീവ് എനര്‍ജി സമൂഹത്തില്‍ പടര്‍ത്താതിരിക്കുക. മാനസീകമായി തളര്‍ന്നു പോകുന്നവര്‍ക്ക് താങ്ങും തണലും നല്‍കി സംരക്ഷിച്ചു ചേര്‍ത്തുനിര്‍ത്തുക. അവരെ ഇന്‍സ്പയര്‍ ചെയ്യുക മോട്ടിവേറ്റ് ചെയ്യുക, പോസിറ്റീവ് ആയി ചിന്തിക്കാന്‍ പ്രേരിപ്പിക്കുക, ഇതും നമ്മള്‍ അതിജീവിക്കും..നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.

WE SHALL OVERCOME !

ഈ ക്യാമ്പയിനോട് സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ദയവായി ബന്ധപ്പെടുക, (സോറി ആരെയും TAG ചെയ്യാന്‍ ഫേസ്ബുക് ഇപ്പോള്‍ എന്നെ അനുവദിക്കുന്നില്ല,)

NB :മലയാളത്തില്‍ എഴുതാന്‍ കാരണം ഞാന്‍ മലയാളികളായ എന്റെ സുഹൃത്തുക്കളെ മാത്രമേ റ്റാഗ് ചെയ്തിരുന്നുള്ളു

ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഈ ക്യാമ്പയിന്റെ പോസ്റ്റുകള്‍ സെല്‍ഫ് ടാഗ് ചെയ്യാവുന്നതാണ് 




കൂടുതല്‍വാര്‍ത്തകള്‍.