CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 16 Minutes 3 Seconds Ago
Breaking Now

കൊറോണാവൈറസില്‍ ചിറകൊടിഞ്ഞ് ബ്രിട്ടീഷ് എയര്‍വേസ്; 36,000 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യും; കാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എഞ്ചിനീയര്‍മാര്‍, ഹെഡ് ഓഫീസ് ജീവനക്കാര്‍ തുടങ്ങി 80% ജീവനക്കാരെ പുറത്താക്കാന്‍ യൂണിയനുമായി കരാര്‍; ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ യാത്രയും റദ്ദാക്കി

ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ചെറിയ തോതില്‍ മാത്രമാണ് ഇപ്പോള്‍ സര്‍വ്വീസ് തുടരുന്നത്

കൊറോണാവൈറസ് പ്രതിസന്ധിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതിന് ഇടയില്‍ ഏകദേശം 36,000 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വേസ്. 80 ശതമാനം കാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എഞ്ചിനീയര്‍മാര്‍, ഹെഡ് ഓഫീസിലെ ജീവനക്കാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍ യുണൈറ്റ് യൂണിയനുമായി വിശാലമായ കരാറിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. പത്ത് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തൊഴില്‍മേഖലയില്‍ കനത്ത ആഘാതം സൃഷ്ടിക്കുന്ന തീരുമാനത്തിലെത്തിയത്. 

കൊവിഡ്-19 പ്രതിസന്ധി ഏവിയേഷന്‍ മേഖലയെ ശ്വാസംമുട്ടിക്കുന്ന പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ബിഎ റദ്ദാക്കിയിരുന്നു. വെസ്റ്റ് സസെക്‌സ് വിമാനത്താവളത്തില്‍ നിന്നും യൂറോപ്പ്, അമേരിക്ക, കരീബിയന്‍ എന്നിവിടങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങള്‍ നേരത്തെ തന്നെ നിര്‍ത്തലാക്കി ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള യുകെ ബേസുകളിലേക്ക് ഒതുക്കിയിരിക്കുകയാണ്. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ചെറിയ തോതില്‍ മാത്രമാണ് ഇപ്പോള്‍ സര്‍വ്വീസ് തുടരുന്നത്. 

വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ബ്രിട്ടീഷുകാരെ തിരിച്ചെത്തിക്കാന്‍ ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് പ്രഖ്യാപിച്ച 75 മില്ല്യണ്‍ പൗണ്ടിന്റെ പദ്ധതിയില്‍ ബിഎയും ഭാഗമാണ്. സസ്‌പെന്‍ഷന്‍ മൂലം പ്രതിസന്ധിയിലാകുന്ന ജീവനക്കാര്‍ക്ക് കുറച്ച് ശമ്പളം സര്‍ക്കാരിന്റെ ജോബ് റിട്ടന്‍ഷന്‍ സ്‌കീം വഴി ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇതുപ്രകാരം പ്രതിമാസം 2500 പൗണ്ട് വരെയുള്ള ഒരു വ്യക്തിയുടെ 80 ശരാശരിയായി കണക്കാക്കി ലഭിക്കും. 

ഈസിജെറ്റ് തങ്ങളുടെ 330 വിമാനങ്ങളും നിലത്തിറക്കി എല്ലാ ഓപ്പറേഷനും നിര്‍ത്തലാക്കിയ ആദ്യ യുകെ വിമാന കമ്പനിയായി മാറിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് എയര്‍വേസ് ഗാറ്റ്‌വിക്ക് പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. ഗാറ്റ്‌വിക്കിലെ നോര്‍ത്ത് ടെര്‍മിനല്‍ ബുധനാഴ്ച മുതല്‍ അടച്ചിട്ടുണ്ട്. ഒപ്പം സൗത്ത് ടെര്‍മിനല്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തിക്കുക. ചെലവ് ചുരുക്കല്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വെട്ടിച്ചുരുക്കല്‍. ഇതോടെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും താല്‍ക്കാലികമായി അവധിക്ക് പോകേണ്ട അവസ്ഥ നേരിടുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.