CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 17 Minutes 30 Seconds Ago
Breaking Now

കൊറോണാവൈറസ് പകര്‍ന്നതായി സംശയിച്ച് ഡോക്ടര്‍ കാമുകിയെ നഴ്‌സ് കാമുകന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; കൈമുറിച്ച നിലയില്‍ കണ്ടെത്തിയ നഴ്‌സിനെ പങ്കാളിയുടെ സഹജീവനക്കാര്‍ രക്ഷപ്പെടുത്തി; ടെസ്റ്റില്‍ കണ്ടെത്തിയത് ഇരുവര്‍ക്കും കൊറോണ ഇല്ലെന്ന്!

ലൊറേനയുടെ ആശുപത്രിയിലെ സഹജീവനക്കാര്‍ തന്നെയാണ് കൊലപാതകിയെ രക്ഷപ്പെടുത്തിയത്

കൊറോണാവൈറസ് മൂലം പലയിടങ്ങളിലായി കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയുണ്ട്. ഇതിനിടെയാണ് ഇന്‍ഫെക്ഷന്‍ പകര്‍ന്നതായി സംശയിച്ച് കാമുകന്‍ കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തനിക്ക് ഡോക്ടര്‍ കാമുകി കൊവിഡ്-19 പകര്‍ന്നുനല്‍കിയെന്ന് ആരോപിച്ചാണ് താന്‍ കൃത്യം നിര്‍വ്വഹിച്ചതെന്ന് നഴ്‌സ് കാമുകന്‍ പോലീസ് ഓഫീസര്‍മാരോട് വ്യക്തമാക്കിയതാണ് ഇപ്പോള്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ ഞെട്ടല്‍ ഉളവാക്കുന്നത്. 

ഇറ്റലിയിലെ സിസിലി മെസ്സീനയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇരുവരും. 27-കാരി ലൊറേനാ ക്വാറന്റയാണ് കാമുകന്‍ ആന്റോണിയോ ഡി പേസിന്റെ ഭയത്തിന് ഇരയായത്. പോലീസിനെ വിളിച്ച് താന്‍ കാമുകിയെ കൊലപ്പെടുത്തിയെന്ന് നഴ്‌സ് അറിയിക്കുകയും ചെയ്തു. സിസിലിയില്‍ ജോലി ചെയ്തിരുന്നു ഇരുവരെയും രാജ്യത്ത് കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ ഈ ഡ്യൂട്ടിയിലേക്ക് മാറ്റിയിരുന്നു. 

28-കാരനായ ഡി പേസ് പങ്കാളിയെ കൊലപ്പെടുത്തിയതായി ഓഫീസര്‍മാരെ വിളിച്ചതായി ഇറ്റലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്ഥലത്തെത്തിയ പോലീസ് പ്രതി കൈത്തണ്ട മുറിച്ചതായി കണ്ടെത്തിയതോടെ പാരാമെഡിക്കുകളെ വിളിച്ചുവരുത്തി. ലൊറേനയുടെ ആശുപത്രിയിലെ സഹജീവനക്കാര്‍ തന്നെയാണ് കൊലപാതകിയെ രക്ഷപ്പെടുത്തിയത്. 'എനിക്ക് അവള്‍ കൊറോണാവൈറസ് നല്‍കിയതിനാലാണ് ഞാന്‍ കൊലപാതകം നടത്തിയത്', ഡി പേസ് പറഞ്ഞു. 

എന്നാല്‍ ഇരുവര്‍ക്കും നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊറോണ ബാധിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇറ്റലിയില്‍ ഇതുവരെ 41 ഡോക്ടര്‍മാരാണ് കൊറോണാവൈറസ് ബാധിച്ച് മരിച്ചത്. ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്നത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വലിയ ഭീഷണിയാണ്. പ്രിയപ്പെട്ടവര്‍ ആരും തന്നെ ഇന്‍ഫെക്ഷന്‍ ബാധിതരാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് കാമുകന്‍ ജീവനെടുത്തത്. 

ഏതാനും ആഴ്ച മുന്‍പ് ഡോക്ടര്‍ കാമുകിയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ഡി പേസും പോസ്റ്റ് ഇട്ടിരുന്നു. ഗ്രാജുവേഷന്‍ നേടി അടുത്തിടെ മെഡിക്കല്‍ സേവനത്തിലേക്ക് ഇറങ്ങിയ ലൊറേന കഠിനാധ്വാനം കൊണ്ടാണ് ഈ സ്വപ്‌നം സഫലമാക്കിയതെന്നാണ് നഴ്‌സ് കുറിച്ചത്. ഈ ആശംസയും നേര്‍ന്ന ശേഷമാണ് ഇല്ലാത്ത കൊറോണാവൈറസിന്റെ പേരില്‍ ഈ അതിക്രമം കാണിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.