CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 55 Minutes 11 Seconds Ago
Breaking Now

ഏപ്രില്‍ 3 നാല്‍പ്പതാം വെള്ളിയാഴ്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസ ദിനം

പ്രെസ്റ്റന്‍: കൊറോണ വൈറസ്സിന്റെ ഭീതിയില്‍ കഴിയുന്ന ലോകം മുഴുവനെയും സമര്‍പ്പിച്ചുകൊണ്ടു്, പ്രത്യേകിച്ച് ആതുരശുശ്രൂഷാ മേഖലയിലും, സാമൂഹിക സന്നദ്ധ മേഖലകളിലും ശുശ്രൂഷ ചെയ്യുന്നവരെ ദൈവ തൃക്കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ടു് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസദിനം ആചരിക്കുന്നു. അഭിവന്ദ്യ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പിതാവിന്റെ നിര്‍ദ്ദേശാനുസരണം ഏപ്രില്‍ മാസം 3ാം തീയതി നാല്പതാംവെള്ളിയാഴ്ചയാണ് ഉപവാസ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രൂപതാംഗങ്ങളെ ഇക്കാര്യം അറിയിച്ചത്. 

ഈ നാളുകളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനോടും രൂപതയിലെ വൈദികരോടും സന്യസ്തരോടും അല്‍മായ സഹോദരങ്ങളോടും ചേര്‍ന്ന് ഒരുമിച്ച് പ്രാര്‍ത്ഥിക്കുവാനും ദൈവത്തില്‍ അഭയം ഗമിക്കുവാനും ശക്തിപ്പെടുവാനും രൂപത ആഹ്വാനം ചെയ്യുന്നു. രൂപതയിലെ സാധിക്കുന്നവരെല്ലാം ഉപവാസ ദിനത്തില്‍ പങ്കെടുത്ത് ആതുരശുശ്രൂഷാരംഗത്ത് ജീവന്റെ ശുശ്രൂഷാമേഖലയില്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടിയും നമ്മുടെ കീ വര്‍ക്കേഴ്‌സിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പ്രോട്ടോ സിഞ്ചെല്ലൂസ് അഭ്യര്‍ത്ഥിച്ചു. 

ഫാ. ടോമി എടാട്ട് 




കൂടുതല്‍വാര്‍ത്തകള്‍.