CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 20 Minutes 59 Seconds Ago
Breaking Now

സംസ്ഥാനത്ത് 21 പേര്‍ക്ക് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് അകെ 286 കോവിഡ് 19 രോഗബാധിതരാണ് നിലവില്‍ ഉള്ളത്.

സംസ്ഥാനത്ത് 21 പേര്‍ക്ക് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ എട്ട് പേര്‍ കാസര്‍കോട്ട് നിന്നും, അഞ്ച് പേര്‍ ഇടുക്കിയില്‍ നിന്നും 2 പേര്‍ കൊല്ലത്തുനിന്നും ഉള്ളവരാണ്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതവും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ കൊല്ലത്തെ 27 വയസുള്ള ഗര്‍ഭിണിയായ സ്ത്രീയുമുണ്ട്. രോഗബാധിതരില്‍ രണ്ട് പേര്‍ ഡല്‍ഹി നിസാമുദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇന്ന് മാത്രമായി 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോവിഡ് 19 രോഗബാധാ അവലോകന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. ശമ്പള നിയന്ത്രണം ആലോചനയില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അകെ 286 കോവിഡ് 19 രോഗബാധിതരാണ് നിലവില്‍ ഉള്ളത്. ഇതില്‍ 256 പേര്‍ ചികിത്സയിലുണ്ട്. അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനായും റാപ്പിഡ് ടെസ്റ്റിന് വേണ്ടിയും കേന്ദ്ര സഹായം തേടിയതായി മുഖ്യമന്ത്രി അറിയിച്ചു. വായ്പാ ഉയര്‍ത്തണമെന്ന കാര്യവും കേന്ദ്രത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ജില്ലകള്‍ തീവ്ര ബാധിത പ്രദേശങ്ങള്‍ ആണ്. പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നിവയാണ് ഈ ജില്ലകള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. മുഖ്യമന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.