CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 21 Seconds Ago
Breaking Now

ബ്രിട്ടനില്‍ കൊറോണാവൈറസ് മരണങ്ങള്‍ 3000-ലേക്ക്; 569 പേര്‍ കൂടി മരിച്ചു; ഒരാഴ്ച കൊണ്ട് മൂന്നിരട്ടിയായി മരണസംഖ്യ; 34,000 പേരെ ഇന്‍ഫെക്ഷന്‍ പിടികൂടി; ആശ്വാസത്തിലേക്ക് ഇനി എത്ര നാള്‍?

നിലവിലെ അവസ്ഥയില്‍ ഇന്റന്‍സീവ് കെയറില്‍ മരിക്കുന്നത് രണ്ടോ, മൂന്നോ ആഴ്ച മുന്‍പ് ഇന്‍ഫെക്ഷന്‍ ബാധിച്ചവരാണ്

യുകെയില്‍ 569 പേര്‍ കൂടി കൊറോണാവൈറസ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 2921 ആയി ഉയര്‍ന്നു. ആറ് ദിവസം കൊണ്ട് ബ്രിട്ടനിലെ മരണസംഖ്യ മൂന്നിരട്ടിയായാണ് കുതിച്ചുയര്‍ന്നത്. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന മരണസംഖ്യ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുമ്പോള്‍ രാജ്യത്തെ മെഡിക്കല്‍ സംവിധാനങ്ങള്‍ക്ക് കണ്ടുനില്‍ക്കാന്‍ മാത്രമാണ് സാധിക്കുന്നത്. ഫെബ്രുവരിയിലാണ് ബ്രിട്ടീഷ് മണ്ണില്‍ പകര്‍ച്ചവ്യാധി തുടങ്ങിയത്. 

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മരണസംഖ്യ റെക്കോര്‍ഡ് ഉയരം കീഴടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4244 പേര്‍ക്ക് കൂടി മാരകമായ ഇന്‍ഫെക്ഷന്‍ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ പോസിറ്റീവ് രോഗികളുടെ എണ്ണം 33,718 ആയാണ് ഉയര്‍ന്നത്. എന്നാല്‍ ഇപ്പോഴും മഹാമാരി എത്രത്തോളം പേരെ കീഴടക്കിയെന്ന് രാജ്യത്തെ അധികൃതര്‍ക്ക് വ്യക്തമായ വിവരമില്ല. കഴിഞ്ഞ ദിവസത്തേക്കാള്‍ ആറ് മരണമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഒപ്പം പോസിറ്റീവ് കേസുകള്‍ 4324-ല്‍ നിന്നും 4244 ആയി ചുരുങ്ങി. ലോക്ക്ഡൗണ്‍ നടപടികള്‍ ഫലം കാണുന്നതായാണ് കണക്കുകള്‍ നല്‍കുന്ന പ്രതീക്ഷ. 

അടിയന്തര സര്‍ക്കാര്‍ നടപടികള്‍ ഇല്ലാത്ത പക്ഷം യുകെയില്‍ കൊവിഡ്-19 മരണങ്ങള്‍ 5 ലക്ഷം തൊടുമെന്നാണ് മുന്‍നിര ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കഴിഞ്ഞ വെള്ളിയാഴ്ച കേവലം 759 പേര്‍ മരിച്ചിടത്താണ് ഇപ്പോള്‍ 3000-ലേക്ക് കുതിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 561, സ്‌കോട്ട്‌ലണ്ടില്‍ 66, വെയില്‍സ് 19, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 6 എന്നിങ്ങനെയാണ് ഈ ദിവസത്തെ മരണനിരക്ക്. ലോക്ക്ഡൗണിന്റെ ഫലങ്ങള്‍ വ്യക്തമാകാന്‍ 14 ദിവസമെങ്കിലും വേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സമയം കൊണ്ട് ഒരാള്‍ക്ക് രോഗം ബാധിച്ച് അതില്‍ നിന്ന് രോഗമുക്തി നേടുകയോ, ചിലര്‍ മരണപ്പെടുകയോ ചെയ്‌തേക്കാം. 

നിലവിലെ അവസ്ഥയില്‍ ഇന്റന്‍സീവ് കെയറില്‍ മരിക്കുന്നത് രണ്ടോ, മൂന്നോ ആഴ്ച മുന്‍പ് ഇന്‍ഫെക്ഷന്‍ ബാധിച്ചവരാണ്. ഈ ഘട്ടത്തില്‍ പുതിയ ഇന്‍ഫെക്ഷനുകള്‍ കുറയുന്ന അവസ്ഥയിലേക്ക് നീങ്ങുന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറയും. ഒടുവില്‍ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും താഴുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.