CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 57 Minutes 15 Seconds Ago
Breaking Now

കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ബ്രിസ്‌റ്റോളിന് ശക്തിയേകാന്‍ പുതിയ നൈറ്റിംഗേല്‍ ഹോസ്പിറ്റല്‍; ബ്രിസ്റ്റോളിലും, ഹാരോഗേറ്റിലും പുതിയ ആശുപത്രികള്‍ ഉടന്‍ തുറക്കുമെന്ന് എന്‍എച്ച്എസ്

1000 കിടക്കകളുള്ള സൗകര്യം ബ്രിസ്റ്റോളിലും വരുന്നത് മേഖലയിലെ എന്‍എച്ച്എസ് ആശുപത്രികളുടെ സമ്മര്‍ദം വലിയൊരളവില്‍ കുറയ്ക്കും

ബ്രിസ്റ്റോളിലും, ഹാരോഗേറ്റിലും തയ്യാറാക്കിയ രണ്ട് പുതിയ നൈറ്റിംഗേല്‍ ആശുപത്രികള്‍ ഉടന്‍ തുറക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ദി വെസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ഹാരോഗേറ്റ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് പുതിയ ആശുപത്രികള്‍ തയ്യാറാക്കുന്നത്. ഈ മേഖലയിലെ രോഗികളെ ഇവിടെ പരിചരിക്കാന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യം. 

ബ്രിസ്റ്റോള്‍ ഹോസ്പിറ്റലിന് 1000 രോഗികളെ വരെ പരിചരിക്കാന്‍ സാധിക്കുമ്പോള്‍ ഹാരോഗേറ്റില്‍ 500 പേരെയാണ് ചികിത്സിക്കാന്‍ സാധിക്കുക. ലണ്ടനില്‍ ആദ്യത്തെ ഫീല്‍ഡ് ഹോസ്പിറ്റല്‍ തുറക്കുന്നതിന് ഒപ്പമാണ് മറ്റൊരു 1500 ബെഡുകള്‍ കൂടി കൊറോണാവൈറസ് പ്രതിസന്ധി ഘട്ടത്തില്‍ തയ്യാറാക്കുന്നത്. രണ്ടാഴ്ച പോലും വേണ്ടിവന്നില്ല ഡോക്ക്‌ലാന്‍ഡ്‌സിലെ എക്‌സെല്‍ സെന്ററില്‍ 4000 ബെഡ് സൗകര്യം തയ്യാറാക്കാന്‍. 

ബര്‍മിംഗ്ഹാമിലെ നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലും, മാഞ്ചസ്റ്റര്‍ സെന്‍ഡ്രല്‍ കോംപ്ലക്‌സും നൈറ്റിംഗേല്‍ ആശുപത്രികളാക്കി മാറ്റുന്നുണ്ട്. എന്‍എച്ച്എസ് ആശുപത്രികള്‍ നിലവില്‍ 33,000 ബെഡുകള്‍ ഒഴിച്ചിട്ടാണ് കൊറോണാ പോരാട്ടം നയിക്കുന്നത്. ഇതുവഴി 50 പുതിയ ആശുപത്രികളുടെ സൗകര്യമാണ് ലഭ്യമായിട്ടുള്ളതെന്ന് എന്‍എച്ച്എസ് പറയുന്നു. 

എന്‍എച്ച്എസും, സൈന്യവും, സാധാരണക്കാരും ചേര്‍ന്നാണ് 4000 കിടക്കകളുള്ള ലണ്ടന്‍ നൈറ്റിംഗേല്‍ ആശുപത്രി പൂര്‍ത്തിയാക്കിയത്. 1000 കിടക്കകളുള്ള സൗകര്യം ബ്രിസ്റ്റോളിലും വരുന്നത് മേഖലയിലെ എന്‍എച്ച്എസ് ആശുപത്രികളുടെ സമ്മര്‍ദം വലിയൊരളവില്‍ കുറയ്ക്കും. 




കൂടുതല്‍വാര്‍ത്തകള്‍.