CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 18 Minutes 43 Seconds Ago
Breaking Now

ഡോക്ടര്‍മാരുടെ വിലക്ക് മറികടന്നു, ജീവനോടെ അവളെ ഒരുവട്ടം കൂടി കെട്ടിപ്പുണര്‍ന്ന് ഭര്‍ത്താവ്; ഹീറോ നഴ്‌സിന്റെ അവസാന നിമിഷങ്ങളില്‍ കുട്ടികളെ കുറിച്ച് ഭയം വേണ്ടെന്ന് അറിയിച്ചു; കൊറോണ കവര്‍ന്നത് മൂന്ന് മക്കളുടെ അമ്മയെ! എന്‍എച്ച്എസ് നഴ്‌സുമാരുടെയും, കുടുംബങ്ങളുടെയും കണ്ണ് നിറച്ച് ഈ രംഗങ്ങള്‍

ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിക്കാന്‍ ഇപ്പോള്‍ അറീമയുടെ കുടുംബം ആളുകളോട് അപേക്ഷിക്കുകയാണ്

'കുട്ടികളെ കുറിച്ച് ആകുലപ്പെടേണ്ട', മരണത്തിന് തൊട്ടുമുന്‍പുള്ള നിമിഷങ്ങളില്‍ ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് നഴ്‌സിന്റെ ചെവിയില്‍ ഭര്‍ത്താവ് പറഞ്ഞത് ഇങ്ങനെ. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വാള്‍സാള്‍ മാനര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന 36-കാരി അറീമാ നസ്രീനാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കൊറോണാവൈറസ് ബാധിച്ച് മരിച്ചത്. 8, 10, 17 വയസ്സുള്ള മൂന്ന് കുട്ടികളെ ബാക്കിയാക്കിയാണ് വൈറസ് ബാധിച്ച് മരിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹെല്‍ത്ത്‌കെയര്‍ വര്‍ക്കറായി അറീമയുടെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടത്. 

ശരീരതാപം കുതിച്ചുയരുകയും, ശരീരവേദനയും, ചുമയും രൂപപ്പെട്ടതോടെയാണ് പരിശോധനയില്‍ അറീമയ്ക്ക് കൊറോണയുള്ളതായി സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാതിരുന്ന നഴ്‌സ് എന്‍എച്ച്എസില്‍ 16 വര്‍ഷമായി സേവനം ചെയ്ത് വരികയായിരുന്നു. പക്ഷെ കൊറോണ സ്ഥിതി വഷളാക്കിയതോടെ വെന്റിലേറ്ററിലായ അറീമ മരിച്ചു. 'ആകെ തകര്‍ന്നിരിക്കുകയാണ്, വാക്കുകളില്ല. മരണത്തിന് മുന്‍പ് അറീമ വെന്റിലേറ്ററിലായിരുന്നു, മക്കളെ കുറിച്ച് വേവലാതി വേണ്ടെന്ന് ഭര്‍ത്താവ് അവളോട് പറഞ്ഞു. കരയുകയായിരുന്ന അവളെ വൈറസ് മൂലം ആലിംഗനം ചെയ്യരുതെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ഇത് ചെയ്യണമെന്ന് അദ്ദേഹം മറുപടി നല്‍കി. ഇതിന് പിന്നാലെ അവള്‍ മരണപ്പെട്ടു', അറീമയുടെ സഹോദരി ആഷ് പറഞ്ഞു. 

കൊറോണാവൈറസ് ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിക്കാന്‍ ഇപ്പോള്‍ അറീമയുടെ കുടുംബം ആളുകളോട് അപേക്ഷിക്കുകയാണ്. കെന്റ് ക്യൂന്‍ എലിസബത്ത് ദി ക്യൂന്‍ മതര്‍ ഹോസ്പിറ്റലില്‍ മറ്റൊരു നഴ്‌സ് എയ്മി ഒ'റൂര്‍ക്കെയും മരണപ്പെട്ടു. ഇരുനഴ്‌സുമാര്‍ക്കും ഇംഗ്ലണ്ട് ചീഫ് നഴ്‌സ് റൂത്ത് മേയ് ആദരാഞ്ജലി അര്‍പ്പിച്ചു. വൈറസിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള എന്‍എച്ച്എസ് ജീവനക്കാരാണ് ഏറ്റവും വലിയ അപകടം നേരിടുന്നത്. ഇതുവരെ ഏഴ് ആരോഗ്യ ജീവനക്കാരാണ് വൈറസ് ബാധിച്ച് മരിച്ചത്. 

എസെക്‌സ് സൗത്തെന്‍ഡ് ഹോസ്പിറ്റലില്‍ 76-കാരന്‍ ഡോ. ഹബീബ് സെയ്ദി ബുധനാഴ്ച മരിച്ചതിന് പുറമെ ഹെറെഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലില്‍ 63-കാരനായ ഡോ. അദില്‍ എല്‍ തയാര്‍ മരിച്ചിരുന്നു. ബര്‍ട്ടണ്‍ ക്യൂന്‍സ് ഹോസ്പിറ്റലില്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് 55-കാരന്‍ ഡോ. അംഗെഡ് എല്‍ ഹവ്‌റാനി, ലണ്ടന്‍ ഗുഡ്‌മെയ്‌സ് ഹോസ്പിറ്റലില്‍ 57-കാരന്‍ നഴ്‌സ് തോമസ് ഹാര്‍വി, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ ക്യൂന്‍ വിക്ടോറിയ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഡോ. അല്‍ഫാ സാദു എന്നിവരാണ് മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. 




കൂടുതല്‍വാര്‍ത്തകള്‍.