CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 1 Seconds Ago
Breaking Now

കൊറോണ ; രാജ്യത്തെ രോഗബാധിതരില്‍ 42 ശതമാനവും യുവാക്കള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 601 പേര്‍ക്ക്.

കൊറോണ വൈറസ് പടരുമ്പോള്‍ രാജ്യത്ത് രോഗബാധിതരില്‍ കൂടുതലും യുവാക്കളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം, 42 ശതമാനം രോഗികള്‍ 21നും 40നും ഇടയില്‍ പ്രായമുള്ളവരാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

കൊറോണ സ്ഥിരീകരിച്ചതില്‍ ഒമ്പതു ശതമാനം പേര്‍ 20 വയസ്സില്‍ താഴെയുള്ളവരാണ്. 33 ശതമാനം രോഗികള്‍ 41- 60 വയസ്സിനിടെയുള്ളവരാണ്. 17 ശതമാനം രോഗികള്‍ അറുപതു വയസ്സിനു മുകളിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 601 പേര്‍ക്ക്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2902 പേര്‍ക്കാണ്. 68 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 183 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും ഡല്‍ഹിയില്‍ അദ്ദേഹം വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.