CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 32 Minutes 46 Seconds Ago
Breaking Now

യുക്മ മിഡ്ലാന്‍ഡ്‌സ് റീജിയണല്‍ സ്പോര്‍ട്സ്‌ - കെ. സി. എ റെഡ്ഡിച്ച് ചാമ്പ്യന്‍മാര്‍

യുക്മ ഈസ്റ്റ്‌ ആന്‍റ് വെസ്റ്റ്‌ മിഡ്ലാന്‍ഡ്സ് റീജിയണല്‍ കായിക മേളയില്‍ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡ്ഡിച്ചിന് ഓവറോള്‍ കിരീടം.

കടുത്ത പോരാട്ടം കാഴ്ച വച്ച എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷനെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളിയായിരുന്നു ആതിഥേയര്‍ കൂടിയായ റെഡ്ഡിച്ച് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ മിഡ്ലാന്‍ഡ്സ് റീജിയന്‍റെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. സ്റ്റഫോര്‍ഡ്‌ഷയര്‍ മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനം. ഒന്നാം സ്ഥാനക്കാരായ റെഡ്ഡിച്ച് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ 102 പോയിന്‍റും രണ്ടാം സ്ഥാനക്കാരായ എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍ 54 പോയിന്‍റും മൂന്നാം സ്ഥാനക്കാരായ സ്റ്റഫോര്‍ഡ്‌ഷയര്‍ മലയാളി അസോസിയേഷന്‍ 46 പോയിന്‍റും വീതം നേടിയാണ് മുന്‍നിരക്കാരായത്. കെ. സി. എ. പ്രസിഡന്‍റ് ശ്രീ. മാത്യു വര്‍ഗീസ്‌ അധ്യക്ഷനായ ചടങ്ങില്‍ യുക്മ നാഷണല്‍ പ്രസിഡന്‍റ് ശ്രീ.വിജി കെ.പി. കായികമേളയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. യുക്മ നാഷണല്‍ വൈസ്‌ പ്രസിഡന്‍റ് ശ്രീമതി. ബീന സെന്‍സ്‌, മിഡ്‌ലാന്‍ഡ്‌സില്‍ നിന്നുമുള്ള നാഷണല്‍ എക്സിക്യുട്ടീവ്‌ മെമ്പര്‍ അനില്‍ ജോസ്‌ എന്നിവര്‍ റീജിയണല്‍ സ്പോര്‍ട്സ്‌ മീറ്റിനു ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

കാലത്തു പത്ത് മണിക്കാരംഭിച്ച കായിക മത്സരങ്ങള്‍ സമാപിച്ചത് വൈകുന്നേരം ആറരയോടു കൂടിയാണ്. ആവേശോജ്ജ്വലമായ കായിക മേളയുടെ സുഗമമായ നടത്തിപ്പിന് റീജിയണല്‍ സെക്രട്ടറി ബിനു മാത്യു, ജോമോന്‍ ജേക്കബ്, റോയ്‌ ഫ്രാന്‍സിസ്‌, ടോമി അഗസ്റ്റിന്‍, ബിജു തോമസ്‌, ജസ്റ്റിന്‍ ജോസഫ്‌, റെജി ജോര്‍ജ്ജ്, സെന്‍സ്‌ കൈതവേലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത ചാമ്പ്യന്മാരായവര്‍ക്കും മറ്റു വിജയികള്‍ക്കും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. വ്യക്തിഗത ഇനങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാരും ഗ്രൂപ്പിനങ്ങളിലെ ആദ്യ രണ്ടു സ്ഥാനക്കാരും മെയ്‌ 25ന് ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുക്മ നാഷണല്‍ സ്പോര്‍ട്സ്‌ മീറ്റില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടി. സജീവ്‌ സെബാസ്റ്റ്യന്‍ (കേരള ക്ലബ്‌, നനീട്ടന്‍), സിനിമോള്‍ തോമസ്‌ (എസ്. എം. എ. സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ്), ജുമിന്‍ പേട്ടയില്‍ (എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍), ജെന്നെറ്റ്‌ പോള്‍ (കെ.സി.എ. റെഡ്ഡിച്ച്), ജോബിന്‍ ജോസഫ്‌ (കെ.സി.എ. റെഡ്ഡിച്ച്), ആര്‍ളിന്‍ ജോയ്‌ (എസ്. എം. എ. സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ്), ക്രിസ്റ്റോ ഷിബു (എസ്. എം. എ. സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ്), ലിയ ലിജോ (എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍), ആല്‍വിന്‍ ജസ്റ്റിന്‍ (കെ.സി.എ. റെഡ്ഡിച്ച്), അയന എല്‍ദോ (കെ.സി.എ. റെഡ്ഡിച്ച്) എന്നിവര്‍ വിവിധ കാറ്റഗറികളില്‍ വ്യക്തിഗത ചാമ്പ്യന്‍മാര്‍ ആയി.




കൂടുതല്‍വാര്‍ത്തകള്‍.