CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 5 Minutes 45 Seconds Ago
Breaking Now

നാലാമത് മണിമല സംഗമം മെയ് 25ന് ഗ്ലോസ്റ്ററില്‍ ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഗ്ലോസ്റ്ററില്‍ നടക്കുന്ന നാലാമത് മണിമല സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മെയ് 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വൈകിട്ട് 9 മണി വരെ വിപുലമായ കലാപരിപാടികളോടെയാണ് മണിമല സംഗമം നടക്കുന്നത്.

ഗ്ലോസ്റ്റര്‍ ഷെയറിലെ വെസ്റ്റ്ബറി ഓണ്‍ സെവേണ്‍ പാരീഷ് കൗണ്‍സില്‍ ഹാളിലാണ് ഇത്തവണ പരിപാടികള്‍ അരങ്ങേറുന്നത്. വളരെ തിരക്കു കുറഞ്ഞതും പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതവുമായ വെസ്റ്റ്ബറി ഹാളിനോട് ചേര്‍ന്ന് കുട്ടികളുടെ ഒരു പാര്‍ക്കും സ്ഥിതി ചെയ്യുന്നതുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നെത്തുന്ന കുട്ടികള്‍ക്ക് പാര്‍ക്കില്‍ ഉല്ലാസിക്കാനും സാധിക്കും.

ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ നേരത്തെ അറിയിക്കുകയാണെങ്കില്‍ ഗ്ലോസ്റ്ററിലെ ഹോട്ടലുകളില്‍ താമസസൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് സംഗമത്തിന്റെ ഭാരവാഹികള്‍ അറിയിച്ചു.

യുകെയിലെ മണിമലയുടെ എല്ലാ മക്കളും ഈ സംഗമത്തില്‍ പങ്കെടുത്ത് ഇതൊരു വന്‍വിജയമാക്കണമെന്നും പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി എല്ലാവരും നേരത്തെതന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിയ്ക്കുന്നു.

മണിമലയാറിന്റെ ഓളങ്ങളെ തഴുകിയുറങ്ങുന്ന മണിമലയും അതിനോടു ചേര്‍ന്നുള്ള പ്രാന്തപ്രദേശങ്ങളില്‍ നിന്നും യുകെയില്‍ കുടിയേറിയ പ്രവാസികളുടെ സംയുക്തകൂട്ടായ്മയാണ് മണിമല സംഗമത്തിന്റെ സംഘാടകര്‍

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക ,

Teby - 07906763113,

Toby - 07533019865,

Jyothis - 07891790386

 

Venue Adress: WESTBURY ON SEVERN PARISH COUNCIL HALL

Rodley Road Westbury - on - Severn Gloucester Post Code : GL141PF

 




കൂടുതല്‍വാര്‍ത്തകള്‍.