CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 46 Minutes 41 Seconds Ago
Breaking Now

യുക്മ നാഷണൽ സ്പോര്‍ട്സ്‌ ഡേയും വടംവലി മത്സരവും മെയ് 25-ന് ബെർമിങ്ങ്ഹാമിൽ

ഈ വര്‍ഷത്തെ യുക്മ നാഷണൽ സ്പോര്‍ട്സും വടംവലി മത്സരവും മെയ് 25-ന് ബെർമിങ്ങ്ഹാമിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്‍ററില്‍ വച്ചു നടത്തുന്നതിനു തീരുമാനിച്ചു.

മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ യുക്മയുടെ വിവിധ റീജിയനുകളിൽ നിന്നുള്ള കായികതാരങ്ങള്‍ക്കും കായിക പ്രേമികൾക്കും  ഒത്തു ചേരുന്നതിനും സൗഹൃദം പങ്കു വയ്ക്കുന്നതിനും കൂട്ടായ്മക്ക് സാഹചര്യമൊരുക്കുന്നതിനും ഉള്ള ഉത്തമ വേദിയായി ആണ് നാഷണൽ സ്പോർട്സിനെ കണക്കാക്കുന്നത്. അംഗ അസോസിയേഷനുകളിലും പങ്കാളികളിലും ആവേശത്തിന്‍റെ തിരയിളക്കമുണര്‍ത്തുന്ന നാഷണൽ കായിക മേളയിൽ വിവിധ ഇനങ്ങളിൽ മത്സരിക്കാൻ റീജിയണൽ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണ്  അവസരമൊരുക്കിയിരിക്കുന്നത്. ബെർമിങ്ങ്ഹാമിലെ ഏറ്റവും വലിയ കായിക വേദി ആയ വിന്‍ഡ്‌ലി ലെഷർ സെന്‍ററിൽ ആണ് ഇത്തവണയും യുക്മ നാഷണൽ കായിക മേള അരങ്ങേറുന്നത്. ഒരു ദിവസം മുഴുവൻ ഉല്ലസിക്കാനുള്ള കായിക മാമാങ്കം അരങ്ങേറുന്നതിനുള്ള എല്ലാ സൗകര്യവും ഒത്തു ചേര്‍ന്ന വേദിയാണിത്. യുക്മ നാഷണൽ പ്രസിഡന്‍റ് ശ്രീ.വിജി കെ പി ഉദ്ഘാടനം ചെയ്യുന്ന നാഷണൽ കായിക മേളക്കുള്ള രജിസ്ട്രേഷൻ കാലത്ത് 10 മണിക്ക് ആരംഭിക്കും. വിവിധ റീജിയനുകളില്‍ നിന്നും നാഷണല്‍ ലെവലില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കായികതാരങ്ങളുടെ ലിസ്റ്റ് മെയ്‌21ന് മുന്‍പായി നാഷണല്‍ സ്പോര്‍ട്സ്‌ കമ്മറ്റിക്ക് എത്തിച്ചു നല്‍കേണ്ടതാണെന്ന് നാഷണല്‍ സ്പോര്‍ട്സ്‌ കോര്‍ഡിനേറ്റര്‍ അഭിലാഷ്‌ മൈലപറമ്പില്‍ അറിയിച്ചു. എല്ലാ റീജിയണല്‍ ഭാരവാഹികളും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

യുക്മയുടെ പ്രമുഖ റീജിയനുകളിൽ എല്ലാം തന്നെ ഇതിനകം സ്പോര്‍ട്സ്‌ മേളകൾ നടത്തിക്കഴിഞ്ഞു. വെയില്‍സ്‌ റീജിയന്‍, മിഡ്ലാന്‍ഡ്സ് റീജിയന്‍, ഈസ്റ്റ്‌ ആംഗ്ലിയ റീജിയന്‍ എന്നിവിടങ്ങളില്‍ നടന്ന റീജിയണല്‍ കായിക മേളകളിലെ വന്‍ ജനപങ്കാളിത്തം നാഷണല്‍ കലാമേളയില്‍ ഉണ്ടാകാന്‍ പോകുന്ന കടുത്ത മത്സരത്തിനുള്ള സൂചനയായി. നോര്‍ത്ത്‌ വെസ്റ്റ്‌ റീജിയന്‍റെ കായികമേള മെയ്‌18നും സൗത്ത്‌ ഈസ്റ്റ് സൗത്ത്‌ വെസ്റ്റ്‌ റീജിയന്‍റെ കായികമേള മെയ്‌19നും പ്രഖ്യാപിച്ചിരിക്കുകയാണ്. റീജിയണൽ മത്സരങ്ങള്‍ നടന്ന അതെ രീതിയില്‍ തന്നെയാണ് നാഷണൽ മത്സരങ്ങളും തയ്യാര്‍ ചെയ്തിരിക്കുന്നത്. കിഡ്സ്‌, സബ്-ജൂനിയർ, ജൂനിയർ, സീനിയര്, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ ആയാണ് മത്സരങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷൻമാർക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50, 100, 200, 400 മീറ്റർ ഓട്ട മത്സരങ്ങളും, ഷോട്ട്-പുട്ട്, ലോങ്ങ്‌ ജമ്പ് മത്സരങ്ങളും റിലേ മത്സരങ്ങളും ആണ് പ്രധാനമായും അരങ്ങേറുന്നത്.ഇതിനു പുറമേ മേളയുടെ പ്രധാന ആകര്‍ഷണമായി വടംവലി മത്സരവും ഉണ്ടായിരിക്കും. വിജയികള്‍ക്ക് എല്ലാം ട്രോഫികളും മെഡലുകളും നല്കി ആദരിക്കുന്നതായിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന അസോസിയേഷനും റീജിയനും എവർ  റോളിംഗ് ട്രോഫികൾ സമ്മാനിച്ച് ആദരിക്കുന്നതാണ്. ഏറ്റവും മികച്ച റീജിയന് പ്രിന്‍സ്‌ ആല്‍ബിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികള്‍ക്ക് തോമസ്‌ പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻ മാരായ യുക്മ ഈസ്റ്റ്‌ ആൻഗ്ലിയ റീജിയനും ചാമ്പ്യൻ അസ്സോസിയേഷനായ കേംബ്രിഡ്ജ് മലയാളി അസോസിയേഷനും കിരീട മോഹത്തോടെ പൂര്‍വാധികം ശക്തിയോടെ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു.

കായിക മേള നടക്കുന്ന വേദിയുടെ വിലാസം

Wyndley Leisure Centre,

Clifton Road

Sutton Colfield,

Birmingham,

B73 6EB




കൂടുതല്‍വാര്‍ത്തകള്‍.