ടോള്‍വര്‍ത്ത്: യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയണ്‍ പുനസംഘടയ്ക്കും പ്രതിനിധി സമ്മേളനത്തിനും മുന്നോടിയായ നടത്തിവരുന്ന മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്‍്റായി മുന്‍ ടോള്‍വര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് കൂടിയായ തങ്കച്ചന് ജോസഫ് (മണ്ണാര്‍കാട് ) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ആഴ്ച ടോള്‍വര്‍ത്ത് എക്മണ്ട് അവന്യൂവില്‍ ചേര്‍ന്ന യോഗം യുകെ പ്രവാസി കേരള കോണ്‍ഗ്രസ് എം ദേശീയ ജനറല്‍ സെക്രട്ടറി ജിജോ അരയത്ത് ഉദ്ഘാടനം ചെയ്തു. റീജണല്‍ പ്രസിഡന്റ് സോജി ടി. മാത്യു അധ്യക്ഷത വഹിച്ചു. മറ്റ് ഭാരവാഹികളായി മുന്‍ റീജണല്‍ വൈസ് പ്രസിഡന്റ് ഷാജി മാത്യു (ഏറ്റുമാനൂര്‍), മുന്‍ യൂണിറ്റ് സെക്രട്ടറി ബിജു ജോര്‍ജ് (ഏറ്റുമാനൂര്‍) എന്നിവരെ വൈസ്പ്രസിഡന്റുമാരായും മുന്‍ യൂണിറ്റ് ട്രഷറര്‍ ജോജിന്‍ ജോര്‍ജ്(തൊടുപുഴ) ടൂംടുമോന് ജോസ്(കടുത്തുരുത്തി), ബിനില്‍ ജോസ് (തൊടുപുഴ), നിതിന്‍ ജേക്കബ് (അങ്കമാലി) എന്നിവരെ സെക്രട്ടറിമാരായും ഷാല്‍വി കെ. അറയ്ക്കല്‍ (മൂവാറ്റുപുഴ) ട്രഷററായും, ദേശീയ സെക്രട്ടറി ജിജോ അരയത്ത് (കടുത്തുരുത്തി) റീജണല്‍ പ്രസിഡന്റ് സോജി ടി. മാത്യു (തിരുവല്ല) എന്നിവരെ ദേശീയ കമ്മിറ്റി അംഗങ്ങളായും റീജണല്‍ സെക്രട്ടറി അനീഷ് മൂലയ്ക്കല്‍ (ഹരിപ്പാട്), സജി കോച്ചേരി (ചങ്ങനാശേരി), ബോബന് കെ. ബേബി (ഇരിക്കൂര്‍ ), റീജണല്‍ സെക്രട്ടറിയേറ്റംഗം സുബിന് കുരിശുംമൂട്ടില്‍ (കടുത്തുരുത്തി), റോബിന് സെബാസ്റ്റിയന് (പൂഞ്ഞാര്‍ ), സാബു പുന്നത്താനം (കണ്ണൂര്‍ ), എന്നിവരെ റീജണല്‍ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ഇതോടെ മെയ് 26ന് ക്രോയിഡോണില്‍ നടത്തുന്ന പ്രതിനിധി സമ്മേളനത്തിന്റെ മുന്നോടിയായുള്ള മണ്ഡലം കമ്മിറ്റി പുനസംഘടന ഏകദേശം പൂര്‍ത്തിയായി വരുന്നതായി ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് അറിയിച്ചു.