ഫാസക്കെര്ലി മെതഡിസ്റ്റ് ചർച്ച് ഹാളില്‍ നടന്ന നഴ്സസ് ഡേ ആഘോഷത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എയിന്‍ട്രീ ഹോസ്പിറ്റ്ല്‍ ഇക്കുവാലിറ്റി ആന്‍ഡ് ഡയിവേര്സിറ്റി മാനേജര്‍ മിസ്റ്റര്‍ ഷബീര്‍ അഹമ്മദ്. ഐന്‍ട്രീ ഹോസ്പിടല്‍ നൈറ്റ് മാനേജര്‍ മിസ്റ്റര്‍ ബുസുനാഥ് സിംഗ് .ടോം ജോസ് തടിയംപാട് എന്നിവര്‍ പ്രസംഗിച്ചു. നഴ്സിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്ലോറെന്‍സ് നൈറ്റ്ങ്ങ്ഗേളിന്റെ ജന്മദിനം ആണ് നേഴ്സ് ഡേ ആയി ആഘോഷിക്കുന്നത്.നൈറ്റിങ്ങേലിനോടൊപ്പം ത്യാഗോജ്വലമായ പ്രവര്‍ത്തനം കാഴ്ച വച്ച മേരി സികൊറിന്റെ പ്രവര്‍ത്തനങ്ങളെയും യോഗത്തില്‍ സംസാരിച്ച ഷബീര്‍ അഹമ്മദ് എടുത്ത് പറഞ്ഞു. സമ്മേളനത്തില്‍ പക്കെടുത്ത നേഴ്സ് മാര്‍ക്ക് നൈറ്റ്ങ്ങ്ഗേലിന്റെ പ്രത്ജ്ഞ മിസ്റ്റര്‍ സിംഗ് ചൊല്ലികൊടുത്തത് നേഴ്സ്മാര് ഏറ്റുചൊല്ലി.
ലിവര്പൂള്ളില് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിലൂടെ ആകമാനം മലയാളി സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ACAL നു കഴിഞ്ഞു. കാരണം നഴ്സിംഗ് എന്ന തൊഴിലാണ് മലയാളികളെ ഇത്രമാത്രം വിദേശത്ത് എത്തിക്കാന്‍ കാരണമായത്.
ആഘോഷ പരിപാടികള്‍ക്ക് ACAL പ്രസിഡന്റ് തോമസ് ജോര്‍ജ് ,സെക്രട്ടറി സബു ജോര്‍ജ്, ട്രെഷര്‍ സജിമോന്‍ മാത്യു , ജോളി ജോര്‍ജ്, ജിജി ഷാജി, എന്നിവര്‍ നേത്രുത്വം കൊടുത്തു സ്നേഹ വിരുന്നിന് ശേഷം പരിപാടികള്‍ അവസാനിച്ചു