CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 41 Minutes 6 Seconds Ago
Breaking Now

നൈറ്റിംഗേൾസ് ഓഫ് നിർമ്മല യു കെ നോസ്റ്റാൾജിയ കാർഡീഫിൽ, 25ന്

മൂന്നാമത് നൈറ്റിംഗേൾസ് ഓഫ് നിർമ്മല -യു കെ- നോസ്റ്റാൾജിയ, മെയ്‌ 25 നു ശനിയാഴ്ച. കാർഡീഫിൽ വെച്ച് സംഘടിപ്പിക്കുന്നു.

മലബാറിലെ പ്രമുഖ ആതുര സേവനാ കേന്ദ്രവും, പ്രശസ്ത നേഴ്സിംഗ് കോളേജുമായ കോഴിക്കോട്ടെ മേരിക്കുന്ന് നിർമ്മല ഹോസ്പിറ്റലിൽ നിന്ന് നേഴ്സിംഗ് പരിശീലനം നേടിയിട്ടുള്ളവരും അവിടെ സേവനം ചെയ്തിട്ടുള്ളവരും കുടുംബ സമേതം കാർഡീഫിൽ ഒത്തു കൂടുന്നു.

തങ്ങളുടെ കോളേജിലെ പഴയ കാലസ്മരണകൾ അയവിറക്കുവാനും, സൗഹൃദം പുതുക്കുവാനും, ഒത്തൊരുമിച്ചു അടിച്ചു പൊളിക്കുവാനും ഒരുക്കുന്ന ഈ സംഗമത്തിൽ യു കെ യിലുള്ള എല്ലാ നിർമ്മല ഹോസ്പിറ്റലിലെ പൂർവ്വ  വിദ്ധ്യാർഥികളെയും കുടുംബ സമേതം ക്ഷണിക്കുന്നതായി സംഗാടക സമിതി ഭാരവാഹികൾ അറിയിച്ചു.

മെയ് 25 നു ശനിയാഴ്ച രാവിലെ 10:00 മണി മുതൽ വൈകുന്നേരം 6:00 മണി വരെ പരിചയം പുതുക്കൽ, നിർമ്മല ഹോസ്പിറ്റൽ ഓർമ്മകളിൽ - ക്വിസ്സ് മത്സരം, കലാ പരിപാടികൾ, ഫാമിലി ഗെയിംസ്, വിഭവ സമൃദ്ധമായ സ്നേഹ വിരുന്നു, കാർഡീഫ് ചുറ്റി കറങ്ങൾ തുടങ്ങിയ ആകർഷക  പരിപാടികളാണ് സംഗമക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

യു കെ യിലുള്ള എല്ലാ മേരിക്കുന്ന് നിർമ്മല പൂർവ്വ വിദ്ധ്യാർഥികളെ സസ്നേഹം സകുടുംബം ഈ സംഗമത്തിലേക്കു ക്ഷണിച്ചു കൊള്ളുന്നതായും നേരിൽ ബന്ധപ്പെടുവാൻ കഴിയാത്തവർ ഇതൊരറിയിപ്പായി കണക്കാക്കണമെന്നും ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ബിൻസി ജോണ്‍സണ്‍ 07578273084 ,

എൽസമ്മ സ്റ്റാൻലി - 07590506060 ,

സാൽജി ജോജു- 07721742106

എന്നിവരുമായി ബന്ധപ്പെടുക.

സംഗമ വേദി: പാരീഷ് ഹാൾ, 2 ബ്രിറ്റ് വേ റോഡ്‌, പെനരത്, സൌത്ത് ഗ്ലാമോർഗൻ - CF64 4AF

 




കൂടുതല്‍വാര്‍ത്തകള്‍.