CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 27 Minutes 31 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ 22 കുരുന്നുകൾ അറിവിന്റെ നിറവിലേയ്ക്ക്

ബ്രിസ്റ്റോൾ സെന്റ്‌.തോമസ്‌ സീറോ മലബാർ കാത്തലിക്ക് ചർച്ച് (STSMC ) നേതൃത്വത്തിൽ ഇന്നലെ ഫിഷ്‌ പോണ്ട് സെന്റ്‌.ജോസഫ്‌ ദേവാലയത്തിൽ വച്ച് നടത്തിയ വിദ്യാരംഭത്തിൽ 22 കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.

 

ജ്ഞാനപ്രകാശത്തില്‍ പിഞ്ചുവിരലുകള്‍ അറിവിന്റെ ഹരിഃശ്രീ കുറിക്കുന്ന സുദിനം അതാണ്‌ വിദ്യാരംഭം. വിദ്യയെന്നാൽ അറിവ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം.

ഇവിടെ ബ്രിസ്റ്റോളിലും മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും ബ്രിസ്റ്റോളിലെ എസ് ടി എം സി യുടെ നേതൃത്വത്തിൽ കുരുന്നുകളുടെ വിദ്യാരംഭം നടത്തി.

പരിശുദ്ധി നിറഞ്ഞൊഴുകിയ അന്തരീക്ഷത്തിൽ സെന്റ്‌. തോമസ്‌ സീറോ മലബാർ കാത്തലിക്ക് ചർച്ച് വികാരി ഫാ. പോൾ വെട്ടിക്കാട്ടും ഫാ. എബ്രഹാമും 22 കുരുന്നുകൾക്ക്‌ അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി. തുടർന്ന് എസ് ടി എം സി യുടെ യുവജന വിഭാഗമായ സ്റ്റൈലിന്റെ ( STYLE  ) നേതൃത്വത്തിൽ ആഘോഷമായ പാട്ട് കുർബാനയും നടന്നു.എല്ലാ വർഷവും പെന്തകോസ്ത  തിരുനാളിനോടനുബന്ധിച്ചാണ് ബ്രിസ്റ്റോളിൽ പിഞ്ചുക്കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്

 

കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 





കൂടുതല്‍വാര്‍ത്തകള്‍.