CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 4 Minutes 21 Seconds Ago
Breaking Now

യുക്മയുടെ നേതൃത്വത്തില്‍ ബിസിനസ്സ് ഫോറം പ്രാവര്‍ത്തിക-മാകുന്നു, ആദ്യയോഗം മെയ്‌ 26ന് ബര്‍മിംഗ്ഹാമില്‍.

യുക്മയുടെ നേതൃത്വത്തില്‍ ബിസിനസ്സ് ഫോറം പ്രാവര്‍ത്തികമാകുന്നു, ആദ്യയോഗം മെയ്‌ 26ന് ബര്‍മിംഗ്ഹാമില്‍.

2 മണിക്ക്‌ ആരംഭിക്കും. യു. കെ.യിലേക്ക്‌ മലയാളികളുടെ വലിയ ഒരു കുടിയേറ്റം ഉണ്ടായത് കഴിഞ്ഞ ഒരു ദശകത്തിനുള്ളിലാണ്. ഏകദേശം ഒരു ലക്ഷത്തിലധികം മലയാളി കുടുംബങ്ങള്‍ ഈ കാലയളവില്‍ ഇവിടെയെത്തിചേരുകയും താമസമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റേത് രാജ്യത്ത് നിന്നും കുടിയേറിയ പൗരന്മാര്‍ക്ക്‌ എത്തിച്ചേരാന്‍ പറ്റാത്ത തലങ്ങളില്‍ പോലും മലയാളി സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക്‌ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണ്. ഇതിന്‍റെ ഉത്തമോദാഹരണമാണ് ഇവിടുത്തെ വ്യാപാരമേഖല. വ്യപാരമേഖലയിലെ ഇപ്പോഴത്തെ കണക്ക് എടുത്ത്‌ പരിശോധിക്കുകയാണെങ്കില്‍ ചില്ലറ വ്യാപാര രംഗത്ത്‌ മലയാളി സമൂഹത്തിന്‍റെ വലിയ ഒരു കുതിച്ചു കയറ്റം ആണ് ഉണ്ടായിട്ടുള്ളതെന്ന് കാണാം.

യു.കെ യിലെ ഓരോ കൌണ്ടികളും എടുത്ത്‌ പരിശോധിക്കുകയാണെങ്കില്‍ ഒന്നിലധികം ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ മലയാളികളുടെ ഉടമസ്ഥതയില്‍ കാണാവുന്നതാണ്. ഇന്‍ഷ്വറന്‍സ് സര്‍വീസ്‌ രംഗമാണ് ധാരാളം മലയാളികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു മേഖല. എന്നാല്‍ ഈ മേഖലകളെല്ലാം ഇന്ന് അസംഘടിതമായി കിടക്കുകയാണ്. ഇത്തരം വ്യാപാര വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനും അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പരസ്പരം ആശയവിനിമയം നടത്തുന്നതിനും അവക്ക് പരിഹാരം കണ്ടെത്തുന്നതിനും വേണ്ടിയാണ് യുക്മ ബിസിനസ്സ് ഫോറം എന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്. അതുപോലെ തന്നെ ഇനിയും ഈ മേഖലകളിലേക്ക്‌ കടന്നുവരാന്‍ താത്പര്യം ഉള്ള ഒട്ടനവധി ആളുകള്‍ ഉണ്ട്. അത്തരം ആളുകളുടെ സംശയങ്ങള്‍ക്ക്‌ പരിഹാരം നല്‍കുന്നതിനും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഈ കൂട്ടായ്മയിലൂടെ കഴിയും എന്നാണ് യുക്മ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ അസംഘടിതരായി കഴിയുന്ന മലയാളി വ്യാപാരി വ്യവസായി സമൂഹത്തെ യുക്മയോടൊപ്പം ഒരു സംഘടിത സമൂഹം ആക്കി മാറ്റാനുള്ള ഒരു ശ്രമം കൂടി ആണ് ഇതിലൂടെ യുക്മ വിവക്ഷിക്കുന്നത്. വളരെയേറെ തിരക്കുള്ള ജീവിതത്തിന്‍റെ ഉടമകള്‍ ആയ വ്യാപാരി വ്യവസായ സമൂഹത്തിനു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളുമായി കുടുംബ സമേതം ഒത്തുചേരുന്നതിനുള്ള ഒരു വഴി കൂടി ഒരുക്കാന്‍ ഇതിലൂടെ കഴിയും.

ഈ സംരഭത്തിനുള്ള പ്രാരംഭപ്രവര്‍ത്തനം എന്ന നിലയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനായി യുക്മ വൈസ്‌ പ്രസിഡണ്ട്‌മാരായ ശ്രീ. ടിറ്റോ തോമസ്‌, ശ്രീമതി. ബീന സെന്‍സ് എന്നിവരെ ചുമതലപ്പെടുത്തുകയും കഴിഞ്ഞ ദിവസങ്ങളിലായി അവര്‍ നിരവധി ബിസിനസ്സുകാരുമായി ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തുകയുമുണ്ടായി. ഈ സംരംഭം നമ്മുടെ സമൂഹത്തില്‍പ്പെട്ട ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാമൂഹിക ഉന്നമനത്തെ ലക്ഷ്യമാക്കി ആണെന്നത് മനസ്സിലാക്കി മെയ്‌26നു നടക്കുന്ന യോഗത്തില്‍ സംബന്ധിച്ച് ഈ ഉദ്യമം വിജയിപ്പിക്കാന്‍ എല്ലാ യു.കെ മലയാളി ബിസിനസ്സുകാരോടും അഭ്യര്‍ഥിക്കുകയും ഏവരെയും യോഗത്തിലേക്ക്‌ ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ നാഷണല്‍ കമ്മറ്റി അറിയിക്കുന്നു. ബിസിനസ്സ് ഫോറം ആരംഭിക്കുന്നതിനുള്ള യോഗം ചേരുന്ന ഹാളിന്‍റെ അഡ്രസ്സ് ചുവടെ ചേര്‍ത്തിരിക്കുന്നു.

Fellowship Hall,

Upper Holland Road,

Sutton Coldfield,

Birmingham B721QY

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ബീന സെന്‍സ്‌ - 07809450561

ടിറ്റോ തോമസ്‌ - 07723956930

 




കൂടുതല്‍വാര്‍ത്തകള്‍.