CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 10 Seconds Ago
Breaking Now

പരിശുദ്ധാത്മാ-വിന്റെ അഭിഷേകത്താൽ ജ്വലിച്ച് ഫാദർ ജോമോൻ തൊമ്മന, യോർക്ക്‌ഷയർ കണ്‍വെൻഷൻ പെന്തക്കുസ്താനുഭവമായി

 

യോർക്ക്‌ഷയർ: ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുൻപുള്ള സെഹിയോൻ കാത്തലിക്ക് യുകെ മിനിസ്ട്രിയിലെ ഫാ. ജോമോൻ തൊമ്മാന നയിച്ച യോർക്ക്‌ഷയർ ബൈബിൾ കണ്‍വെൻഷൻ പെന്തക്കൊസ്തനുഭവമായി. നന്മയുടെ കാര്യങ്ങൾ ചെയ്യുമ്പോൾ എതിർപ്പുകൾ ഉണ്ടാകുമെന്നും കഴിഞ്ഞ കാര്യങ്ങളെ വിസ്മരിച്ച് മുന്നിലുള്ളവയെ നന്മയുടെ പാതയിൽ ദർശിക്കുമ്പോൾ ജീവിതത്തിനു അർത്ഥ സമ്പുഷ്ടി വരുമെന്നും ഐശ്വര്യത്തിന്റെ കാലത്ത് കേൾക്കപ്പെടുന്ന വചനം നൂറു മേനി വിളവു തരുമെന്നും ജീവിതത്തെ താങ്ങുവാനാണ് ശാസ്ത്രത്തിലൂടെ ദൈവം മനുഷ്യർക്ക് ബുദ്ധി പ്രദാനം ചെയ്തതെന്നും,നല്ല ജീവനെ മാത്രം അംഗീകരിക്കുന്ന ഐവിഎഫ് ഗർഭ ധാരണം കത്തോലിക്ക സഭ അംഗീകരിക്കുന്നില്ലെന്നും ഫാ. ജോമോൻ തൊമ്മാന പറഞ്ഞു. 

ദൈവത്തിന്റെ അഭിഷിക്തർക്ക്  താങ്ങും തണലുമായി അവരെ സ്വീകരിക്കുകയും അവരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യണമെന്ന് മുഖ്യ വചന പ്രഘോഷകനായ ഫാ. ജോമോൻ തൊമ്മാന കണ്‍വെൻഷനിൽ പങ്കെടുത്ത നൂറു കണക്കിന് വിശ്വാസികളെ ഉത്ഭോധിപ്പിച്ചു .

ലീഡ്സ് സീറോ മലബാർ ചാപ്ലയ്ൻ ഫാ. ജോസഫ്‌ പൊന്നേത്തിന്റെ നേതൃത്വത്തിൽ പോന്റിക്രാഫ്റ്റിലെ നോട്ടിംഗ്ഹാമിലുള്ള സെന്റ്‌. മൈക്കിൾസ് ചർച്ചിലാണ് കണ്‍വെൻഷൻ നടന്നത്.   

 




കൂടുതല്‍വാര്‍ത്തകള്‍.