CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 42 Minutes 22 Seconds Ago
Breaking Now

എ.ഐ.സി.സി. യുകെ നാഷണൽ കോണ്‍ഫറന്‍സ് ബ്‌ളാക്ക്പൂളില്‍ , ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി ചര്‍ച്ചിസിന്റെ പത്താമത് കോണ്‍ഫറന്‍സ് മെയ് 31 മുതല്‍ ജൂണ്‍ 2 വരെ ബ്ലാക്ക്പൂളില്‍ നോബേര്‍ക്ക് കാസില്‍ ഹോട്ടലില്‍ വച്ച് നടത്തുവാന്‍ വേണ്ടതായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു

 പ്രസിഡണ്ട്  പാ. ബിജുസണ്‍ ഉത്ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സില്‍ ഡോ. എബി മാത്യു (ഇന്‍ഡ്യാ), റവ. സുജിത്ത് അലക്‌സ് (യു.കെ.), ഡോ. ജോസഫ് എബ്രഹാം (യു.എസ്.എ.) എന്നിവര്‍ മുഖ്യപ്രഭാഷകരായിരിക്കും. വെള്ളിയാഴ്ച 2 മണിക്ക് രജിഷ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ ശുശ്രൂഷകന്മാര്‍ക്കും, യൗവനക്കാര്‍ക്കും,കുട്ടികള്‍ക്കും പ്രത്യേകം മീറ്റിംഗ് ഉായിരിക്കുന്നതാണ്. എ.ഐ.സി.സി. മ്യൂസിക് ട്രൂപ്പ് ഗാനശുശ്രൂഷ നയിക്കുന്നതായിരിക്കും.

യു.കെ.യില്‍ വിവിധ സ്ഥലങ്ങളിലായി ചിതറിപ്പാര്‍ക്കുന്ന ശുശ്രൂഷകന്മാരുടെയും, വിശ്വാസികളുടെയും, സഭാപ്രവര്‍ത്തകരുടെയും, സഭാസംഘടന വ്യത്യാസമില്ലാതെ ഒരുമിച്ചുള്ള കൂട്ടായ്മയാണ് ഈ കോണ്‍ഫറന്‍സ്. മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന ഈ കോണ്‍ഫറന്‍സിന് അത്ഭുതപൂര്‍വ്വമായ പ്രതികരണമാണ് വിവിധ സഭാസംഘടനയില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന വിശ്വാസ സമൂഹത്തില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

യു.കെ.യില്‍ വിവിധ സ്ഥലങ്ങളിലായി ചിതറിപ്പാര്‍ക്കുന്ന മലയാളി വിശ്വാസികള്‍ക്ക് ഒന്നിച്ച്കൂടി കൂട്ടായ്മ ആചരിക്കുന്നതിനും ദൈനദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് അല്പ ദിവസങ്ങള്‍ വേറിട്ട് സര്‍വ്വശക്തനായ ദൈവത്തെ ആരാധിക്കുന്നതിനും, പരസ്പരം പരിചയപ്പെടുന്നതിനും ലഭിക്കുന്ന ഈ അസുലഭ സന്ദര്‍ഭം വിലപ്പെട്ടതാണ്. യു.കെ.യിലുള്ള ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയെക്കുറിച്ച് വലിയ ദര്‍ശനവും കാഴ്ചപ്പാടുമുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും ചേര്‍ന്ന് ഡോ. ജോസഫ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 2003 ജൂലെ മാസത്തില്‍ ആരംഭിച്ച ഈ അസോസിയേഷന്റെ പ്രഥമ കോണ്‍ഫറന്‍സ് 2004-ല്‍ ഡര്‍ബിഷെയറിലുള്ള ഹെയിസ് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടക്കുകയുണ്ടായി. വിശ്വാസികള്‍ തമ്മിലുള്ള ആത്മീയകൂട്ടായ്മ ബന്ധം വര്‍ദ്ധിപ്പിക്കുക, സഭാസംഘടന വ്യത്യാസമില്ലാതെ വചനാടിസ്ഥാനത്തിലുള്ള ഏതു സഭകളുടെയും, ദൈവമക്കളുടെയും പ്രത്യേകമായ ആവശ്യങ്ങളില്‍ കൈത്താങ്ങല്‍ നല്കി സഹായിക്കുക, യു.കെ.യിലുള്ള എല്ലാ ദൈവജനത്തിനും, ശുശ്രൂഷകന്മാര്‍ക്കും സഭാസംഘടനാ വ്യത്യാസമില്ലാതെ ഒരുമിച്ച്കൂടി വരുന്നതിനുള്ള വേദി ഒരുക്കുക, ഭവന നിര്‍മ്മാണ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ ആദുരസേവന പ്രവര്‍ത്തനങ്ങളിലൂടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുക ഇത്യാദി ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ആരംഭിച്ച എ.ഐ.സി.സി. അതിന്റെ ലക്ഷ്യത്തില്‍ നിന്നും ഒട്ടും പിന്‍മാറാതെ പ്രസിഡണ്ട്  പാസ്റ്റര്‍ ബിജുസണിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സും,  നാഷ്ണല്‍ കോഡിനേറ്റേഴ്‌സും അടങ്ങുന്ന വിപുലമായ നേതൃത്വത്തില്‍ മുന്നേറികൊണ്ടിരിക്കുന്നു.

എ.ഐ.സി.സി.-യു.കെ.യുടെ വര്‍ഷംതോറും നടക്കുന്നതായ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പാസ്റ്റര്‍ ബിജുസണ്‍ (പ്രസിഡണ്ട്), പാസ്റ്റര്‍ ജോണ്‍സണ്‍ ജോണ്‍ (സെക്രട്ടറി), ബ്രദര്‍ കുഞ്ഞുമോന്‍( ട്രഷറാര്‍ ),ബ്രദര്‍ ഐജു മാണി ഏലിയാസ് (പബ്ലിസിറ്റി) എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയും, നാഷ്ണല്‍ കോഡിനേറ്റേഴ്‌സും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : Pr. Bijuson (President) - 07809624310, Pr.Johnson John (Secretary) - 07515737944, Br. Kunjumon George (Treasurer)- 07866288994, Br. Iju Mani Alias (Publicity) - 07809757308 എന്നിവരുമായോ, w.w.w. aicc-uk.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.




കൂടുതല്‍വാര്‍ത്തകള്‍.