CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 11 Minutes 25 Seconds Ago
Breaking Now

ഐപിസി യുകെ ആന്‍ഡ് അയര്‍ലണ്ട് റീജിയണ്‍ ആറാമത് വാര്‍ഷിക കണ്‍വെന്‍ഷൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഇന്ത്യ പെന്തകോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ്, യുകെ ആന്‍ഡ് അയര്‍ലണ്ട് റീജിയന്റെ ആറാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.


ഇന്ത്യ പെന്തകോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ്, യുകെ ആന്‍ഡ് അയര്‍ലണ്ട് റീജിയന്റെ ആറാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 31ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രണ്ടാം തീയതി സംയുക്ത ആരാധനയോടുകൂടി അവസാനിക്കുന്നു. ലണ്ടന്‍ ലാമ്പ്റ്റൻ സ്കൂൾ, ലാമ്പ്റ്റൻ അവന്യൂ , ഹൌൻസ്ലോ, TW34EP നടത്തുന്ന സമ്മേളനത്തില്‍ റവ. ഡോ. കെ.സി. ജോണ്‍ , പാസ്റ്റര്‍ കെ. ജോയ് എന്നിവര്‍ മുഖ്യ പ്രാസംഗികരാകും. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, ഉദ്ഘാടനം ചെയ്യും. വൈസ്പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ, സെക്രട്ടറി പാസറ്റര്‍ സി.ടി. എബ്രഹാം എന്നിവര്‍ നേതൃത്വം വഹിക്കും. പാസ്റ്റര്‍ ടിടുസ് സാമുവല്‍ , റാണ പ്രതാപ്‌ എന്നിവരുടെ നേതൃത്വത്തില്‍ റീജിയന്‍ ചെയര്‍മാന്‍ ശുശ്രൂഷ നടത്തുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊതു സമ്മേളനങ്ങള്‍ പാസ്റ്ററി മീറ്റിങ്, സണ്‍ഡേ സ്‌കൂള്‍, PYPA (യൂത്ത് മീറ്റിംഗ്), സോദരി സമാജം, (വെള്ളി അഞ്ചുമണി, ശനിയാഴ്ച്ച രാവിലെ പത്ത് മണി മുതൽ വൈകീട്ട് 6 മണി വരെ) പൊതു സമ്മേളനങ്ങള്‍ സണ്‍ഡേ റീജിയനിലെ എല്ലാ സഭകളുടെയും സംയുക്ത ആരാധനയോട് കൂടി കണ്‍വെന്‍ഷന്‍ അവസാനിക്കുന്നു. ഈ ആത്മീയ സമ്മേളനങ്ങൾ തൂലിക ടി വി യിൽ കൂടി (www.Thoolika.TV) തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവർക്ക് എല്ലാ ക്രമീകരണവും ഒരുക്കിയിരിക്കുന്നു.  ഫ്രീ റെജിസ്ട്രെഷൻ, ഫ്രീ കാർ പാർക്കിംഗ്, ടെസ്റ്റി ഫുഡ്‌, ലോക്കൽ ട്രാൻസ്പോർട്ട് തുടങ്ങിയ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. 

മറ്റുആവശ്യങ്ങൾക്കായിബന്ധപ്പെടുക:

ബ്ര. ജോസ് :07828088979

ബ്ര.കുര്യൻ: 07794478774

ബ്ര.നിജു: 07917003444.

ഇന്ത്യയിൽനിന്നുംഇതരരാജ്യങ്ങളില്‍നിന്നും ഉള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്ന ഈ ആത്മീയ സമ്മേളനത്തിലേക്ക് നിങ്ങൾ എല്ലാവരെയും ഞങ്ങൾ ദൈവനാമത്തില്‍ ക്ഷണിക്കുന്നതായി സെക്രട്ടറി പാസ്റ്റര്‍ സി.ടി. അബ്രഹാം , മീഡിയ കണ്‍വീനർ ബ്ര.ജോണ്‍ മാത്യൂ എന്നിവര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.