CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours Ago
Breaking Now

കാരുണ്യത്തിന്റെ സന്ദേശവുമായി ചിറമലച്ചൻ സന്ദർലാണ്ടിൽ

കിഡ്നി ദാനത്തിന്റെ മഹനീയതയെകുറിച്ച് കേരള സമൂഹത്തിനും ഭാരതത്തിനും സാമൂഹ്യഅവബോധം നല്കിയ, മനുഷ്യഹൃദയങ്ങളിൽ നന്മയുടെ വിത്തുകൾ പാകാൻ പ്രേരിപ്പിച്ച ബഹു. ഫാ. ഡേവിഡ് ചിറമൽ സന്ദർലാണ്ടിന്റെ മണ്ണിൽ മനുഷ്യസ്നേഹത്തിന്റെ, പകുത്തുനല്കലിന്റെ വിശേഷവുമായി കടന്നുവന്നു.

ദൈവസ്നേഹത്തിന്റെ ചൈതന്യം മനസ്സിലും ജീവിതത്തിലും കാത്തു സൂക്ഷിച്ചുകൊണ്ട്‌ കിഡ്നി ദാനത്തിലൂടെ മലയാളസമൂഹത്തിനു മാത്രുകയാകുക മാത്രമല്ല, മറിച്ച് തന്റെ ജീവിതം മുഴുവൻ അതിനായി ഉഴിഞ്ഞുവെക്കുക കൂടി ചെയ്ത ബഹു. അച്ഛന്റെ സാന്നിധ്യം കൊണ്ട് കിഡ്നി സമ്മതപത്രം നല്കാൻ ഏവരെയും പ്രചോതിതരാക്കി. സന്ദർലാണ്ടിലെ നൂറു കണക്കിന് വരുന്ന മലയാള സമൂഹം ഒന്നടങ്കം ഏറ്റെടുത്ത ഈ സ്നേഹചൈതന്യം വരും ദിവസ്സങ്ങളിൽ മറ്റുള്ള മലയാളി സമൂഹങ്ങളിലും കത്തി പടരുമെന്ന് അച്ഛന്റെ വാക്കുകളിൽ തെളിയുന്നു. സഹജീവികളോടുള്ള സ്നേഹം ഉച്ചത്തിൽ പ്രഖ്യാപിക്കണമെന്നും അത് നിത്യജീവിതത്തിൽ പ്രവർത്തീകമാക്കണമെന്നും അച്ഛന്റെ ആമുഖപ്രസംഗത്തിൽ ഏവരെയും ഓർമിപ്പിച്ചു.വൃക്ക ദാനത്തിന്റെ ആവശ്യകതയെ കുറിച്ചും അതിന്റെ പ്രധാന്യ ത്തെകുറിച്ചും കിഡ്നി ട്രാൻസ്പ്ലാന്റെഷൻ കോ ഓര്ടിനെറ്റെറായ ശ്രിമതി. അജിമോൾ പ്രദീപിന്റെ ക്ലാസ് തികച്ചും വിജ്ഞാനപ്രദവും ചിന്തോദീപവുമായിരുന്നു.    സന്ദർലാണ്ടിലെ വിവിധ അസോസിയെഷനുകളായ ഇന്ത്യൻ കല്ച്ചരൽ അസോസിയേഷൻ, മലയാളി കാത്തലിക് കമ്മ്യുണിറ്റി,  സന്ദർലാണ്ട്ഓർത്തോഡോക്സ് കമ്മ്യുനിട്ടി, സന്ദർലാണ്ട് യാക്കോബായ സമൂഹം, സെ. ജോസെഫ്സ് പ്രയർ ഗ്രൂപ്പ് തുടങ്ങിയവരുടെ പ്രാധിനിധ്യം കൊണ്ട് സമ്പന്നമായ സന്ധ്യയിൽ മലയാളി കാത്തലിക് ചാപ്ലിൻ ബഹു. സജി തോട്ടത്തിലച്ചന്റെ സാനിധ്യത്താൽ  ധന്യമായി.  സന്ദർലാണ്ട് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ സംഗമത്തിൽ പ്രസിഡന്റ് ടോജി കുര്യൻ സ്വാഗതവും സെക്രെട്ടറി സിബി ജോസഫ്‌ നന്ദിയും ശ്രി. സിബി തോമസ്‌ ആമുഖപ്രഭാഷണവും നടത്തി.  മനുഷ്യസ്നേഹത്തിന്റെ മായാത്ത മുദ്രകൾ ഹൃദയത്തിൽ പതിപ്പിച്ച ചിറമലച്ചന്റെ ജീവിതാനുഭവങ്ങൾ സന്ദർ ലാണ്ടിലെ ഹൃദയങ്ങളെ തൊട്ടുണർത്തുമെന്നു പ്രതീക്ഷിക്കുന്നു .




കൂടുതല്‍വാര്‍ത്തകള്‍.