മെയ് 31 വെള്ളി, ജൂണ്‍ ഒന്ന് ശനി എന്നീ ദിവസങ്ങളില്‍ ലണ്ടനിലെ ഹോണ്‍ ചര്‍ച്ചില്‍ നടക്കുന്ന സംഗമത്തിനായി ഉഴവൂര്‍ നിവാസികള്‍ എത്തിത്തുടങ്ങി. ഹോട്ടലില്‍ താമസിക്കുന്നവര്‍ക്കായി വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ ചെക്കിൻ ചെയ്യാവുന്നതാണ് .വൈകുന്നേരം 7 മണിക്ക് ക്രാന്‍ഹാം സെന്റ് പീറ്റേഴ്സ് മാസ് സെന്ററില്‍ ' ഉഴവൂര്‍ ഈവ് ' എന്നു പേരിട്ടിരിക്കുന്ന കുടുംബ സൗഹൃദ സദസ്സ് നടക്കും. വിവിധ കലാപരിപാടികളും ക്വിസ് മത്സരം, ഫാമിലി ഗെയിംസ്, ഒപ്പം ഉഴവൂര്‍ സംഗമം എന്നിവ നടക്കും. യുകെയിലെ മികച്ച ദമ്പതികളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ആവേശകരമായ മത്സരം അരങ്ങേറും.ശനിയാഴ്ച രാവിലെ പത്തുമണിക്ക് ഹോണ്‍ ചർച്ച് കാമ്പയിന് സ്കൂള്‍ഓഡിറ്റോറിയത്തില്‍ ഉഴവൂര്‍ സംഗമം ആരംഭിക്കും. ജനറല്‍ കണ്‍വീനര്‍ ലൂക്കോസ് അലക്സ് താഴത്തുകണ്ടത്തിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രശസ്ത സിനിമാ നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ മുഖ്യ പ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ ഉഴവൂരിന്റെ യശസുയര്‍ത്തിയ പ്രതിഭകളെ സംഗമം ആദരിക്കും. വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും നടത്തപ്പെടും. ലണ്ടന്‍ ഉഴവൂര്‍ സംഗത്തിന്റെ വിജയത്തിനായി ഫ്രാന്‍സിസ് മച്ചാനിക്കല്‍ , ജോണി കുന്നുംപുറം, അനൂപ് കൊരട്ടിക്കുന്നേല്‍ സുജ സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു, ഏവരെയും ഉഴവൂര്‍ സംഗമം 2013ലേക്ക് സ്വാഗതം ചെയ്യുന്നു.
venue : Friday. St. Peters Mass Centre Cranham, RM14 1LW.
Venue : Saturday. The Campion School, Hornchurch RM11 3BX.