CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 12 Minutes 24 Seconds Ago
Breaking Now

റെയ്ച്ചല്‍ അഭിലാഷിന് അഭിനന്ദന പ്രവാഹം.

മെയ്‌25ന് ബര്‍മിംഗ്‌ഹാമില്‍ വച്ച് നടന്ന മൂന്നാമത് യുക്മ നാഷണല്‍ സ്പോര്‍ട്സ്‌ മീറ്റില്‍ കിഡ്സ്‌ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും, പങ്കെടുത്ത കായികതാരങ്ങളില്‍ വ്യക്തിഗതമായി ഏറ്റവും അധികം പോയിന്‍റ് കരസ്ഥമാക്കി മേളയിലെ ഓവറോള്‍ ചാമ്പ്യനുമായ റെയ്ച്ചല്‍ അഭിലാഷിന് അഭിനന്ദന പ്രവാഹം. വെയില്‍സ് റീജിയനെ പ്രതിനിധീകരിച്ചാണ് വെസ്റ്റ്‌ വെയില്‍സ്‌ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഈ കൊച്ചുമിടുക്കി യുക്മ നാഷണല്‍ സ്പോര്‍ട്സ്‌ മീറ്റില്‍ പങ്കെടുത്തത്. റെയ്ച്ചലിന്‍റെ പ്രകടനത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ വെയില്‍സ്‌  റീജിയന്‍ മേളയില്‍ നാലാം സ്ഥാനം കരസ്ഥമാക്കി.പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാം സ്ഥാനത്തോടെ പതിനഞ്ചു പോയിന്‍റുകളുമായാണ് ഈ കൊച്ചു കായിക താരം സ്പോര്‍ട്സ്‌ മീറ്റില്‍ പോയിന്‍റ് നിലയില്‍ ഒന്നാമതെത്തിയത്. അബരീസ്‌വിത്തിലെ സെന്‍റ്. പാഡണ്‍സ് കാത്തലിക് പ്രൈമറി സ്കൂളില്‍ പഠിക്കുന്ന റെയ്ച്ചല്‍ അഭിലാഷ്‌ സ്കൂള്‍ തലത്തില്‍ നടക്കുന്ന കായിക മത്സരങ്ങളിലും പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്. അബരീസ്‌വിത്തില്‍ താമസിക്കുന്ന ഏറ്റുമാനൂര്‍ സ്വദേശി അഭിലാഷ് തോമസ്‌ മൈലപറമ്പില്‍, പിറവം സ്വദേശിനി തുഷാര അഭിലാഷ്‌ എന്നിവരാണ് എന്നിവരാണ്‌ മാതാപിതാക്കല . രണ്ടു വയസ്സുകാരന്‍ റിച്ചാര്‍ഡ്‌ ഏക സഹോദരനാണ്. റെയ്ച്ചലിന്‍റെ പിതാവ് അഭിലാഷ്‌ ഈ വര്‍ഷത്തെ യുക്മ നാഷണല്‍ സ്പോര്‍ട്സിന്‍റെ കോര്‍ഡിനേറ്റര്‍ കൂടിയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.