CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 50 Seconds Ago
Breaking Now

കേംബ്രിഡ്ജ് മലയാളി അസോസിയേഷന് യുക്മ ഈസ്റ്റ് ആംഗ്ലിയയുടെ അഭിനന്ദനങ്ങള്‍

കഴിഞ്ഞ ദിവസം ബര്‍മിങ്ഹാമില്‍ വച്ചു നടന്ന യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ കേബ്രിംഡ്ജ് മലയാളി അസോസിയേഷനെ യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റ് ജോര്‍ജ് പൈലിയും സെക്രട്ടറി തോമസ് മാറാട്ടുകളവും അഭിനന്ദിച്ചു.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജ്യനാണ് സ്‌പോര്‍ട്‌സ് മീറ്റില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഇത് രണ്ടാം തവണയാണ് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ഏറ്റവും കൂടുതല്‍ പോയിന്റുനേടി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലെ റീവ് റോബിന്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യനും ഓവറോള്‍ ചാംപ്യനുമായപ്പോള്‍ ഏഞ്ചല്‍ എബ്രഹാം സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യനായി.

സംഘടനാ മികവു കൊണ്ടും കലാകായിക ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിച്ചും യുക്മയുടെ തുടക്കം മുതല്‍ യുക്മയ്ക്ക് കരുത്ത് പകര്‍ന്നു മുന്നേറുന്ന ഒരു അസോസിയേഷനാണ് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ .

പ്രിന്‍സ് ജേക്കബും റോബിന്‍ ആന്റണിയും നേതൃത്വം നല്‍കുന്ന ഈ അസോസിയേഷന്‍ കലാകാരന്‍മാരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് അവര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതില്‍ വളരെ നിര്‍ണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.

യുക്മ ഈസ്റ്റ് ആംഗ്ലിയയെ പ്രതിനിധീകരിച്ചു നാഷണല്‍ മീറ്റില്‍ പങ്കെടുത്ത എല്ലാ മലയാളി അസോസിയേഷനുകള്‍ക്കും വിജയിച്ച എല്ലാ കായിക പ്രതിഭകള്‍ക്കും യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റ് ജോര്‍ജ് പൈലിയും

സെക്രട്ടറി തോമസ് മാറാട്ടുകുളവും പ്രത്യേകം അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.





കൂടുതല്‍വാര്‍ത്തകള്‍.